Latest NewsNewsFootballSports

ബിൽബാവോയ്ക്ക് ചരിത്രനേട്ടം; സ്പാനിഷ് കപ്പ് ഫൈനലിൽ

അത്ലറ്റിക് ബിൽബാവോ സ്പാനിഷ് കപ്പ് ഫുട്ബോൾ ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാംപാദത്തിൽ ലെവന്റെയെ (2-1) തോൽപ്പിച്ചു. റൂയി ഗാർഷ്യ (30) അലസാൻഡ്രോ റെമിറോ (112) എന്നിവർ ബിൽബാവോ ക്ലബ്ബിനായി സ്കോർ ചെയ്തു. റോജർ മാർട്ടിയാണ് (17) ലെവന്റെയുടെ ഗോൾ സ്കോർ.

നിശ്ചിത സമയത്ത് ഇരുടീമുകളും (1-1) സമനിലയിൽ പിരിഞ്ഞു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു.112 ആം മിനിറ്റിലെ ഗോളോടെ ബിൽബാവോ ജയമുറപ്പിച്ചു. കിരീടപ്പോരാട്ടത്തിൽ എഫ്സി ബാർസലോണയാണ് ബിൽബാവോയുടെ എതിരാളി. ഫൈനലിലെത്തിയതോടെ ഒരേ മാസം കിങ്സ് കപ്പിൽ രണ്ട് ഫൈലാണ് ടീം കളിക്കാൻ പോകുന്നത്. കഴിഞ്ഞ സീസണിലും ബിൽബാവോ ഫൈനലിലെത്തി.

കോവിഡ് കാരണം നീട്ടിവെച്ച ഫൈനൽ ഏപ്രിൽ മൂന്നിന് നടക്കും. റയൽ സോസിഡാഡാണ് എതിരാളികൾ. ഇത്തവണത്തെ ഫൈനലിൽ ഏപ്രിൽ 17ന് ബാഴ്സയെ നേരിടും.

shortlink

Post Your Comments


Back to top button