Latest NewsKeralaNews

സ്ഥാനാര്‍ത്ഥി ലിസ്റ്റുകളില്‍ നിന്ന് മന്ത്രിമാരെ വെട്ടിനിരത്തിയതിനു പിന്നില്‍ പിണറായി വിജയന്റെ ബുദ്ധി

തിരുവനന്തപുരം:  സ്ഥാനാര്‍ത്ഥി ലിസ്റ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ  സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറി. ലിസ്റ്റുകളില്‍ നിന്ന് മന്ത്രിമാരെ വെട്ടിയതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ബുദ്ധിയാണെന്നാണ് അണിയറയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട്.

Read Also : പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പ്രതികരണം നടത്തിയ മുതിര്‍ന്ന പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കണ്ണൂരില്‍ പി.ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍  തുറന്ന പ്രതിഷേധവും പോസ്റ്റര്‍ യുദ്ധവും രാജിഭീഷണിയും നടക്കുന്നതിനിടെ ആലപ്പുഴ അടക്കം മറ്റ് ജില്ലാ നേതൃത്വങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ ഇനി വേണ്ടെന്ന വ്യവസ്ഥയില്‍ ഒഴിവു വന്ന 22 സീറ്റില്‍ 16 ഇടത്തും വിജയ സാധ്യത ഇതോടെ ചോദ്യചിഹ്നമാകുകയാണ്.

തോമസ് ഐസക്കിനെയും ജി.സുധാകരനെയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയത് അമിത ആത്മവിശ്വാസത്തിന്റെ സൂചനയെന്നാണ് സി.പി.എം അണികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. 2011-ല്‍ പേരാവൂരില്‍ തോറ്റതുകൊണ്ട് മാത്രമാണ് കെ.കെ ശൈലജയ്ക്ക് ഇത്തവണ അവസരം ലഭിച്ചത്.

സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍, മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസകും മത്സരിക്കേണ്ടെന്ന തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പ്  ഉയര്‍ന്നു . പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനെ മാറ്റിയതിലും പ്രതിഷേധം ശക്തമാണ്. പി ശ്രീരാമകൃഷ്ണന് വേണ്ടി പോസ്റ്ററുകള്‍ പൊന്നാനിയില്‍ നിരന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button