KeralaLatest NewsNews

യു.ഡി.എഫിന് സോളാറെങ്കിൽ എൽ.ഡി.എഫിന് ഡോളർ, അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മത്സരം: അമിത് ഷാ

എൽ.ഡി.എഫും ,യു.ഡി.എഫും കേരളത്തെ അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും വിളനിലമായി മാറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം ശംഖുമുഖത്ത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു മുന്നണികളും തമ്മിൽ നടന്നിരുന്നത് ഈ നാടിനെ രക്ഷിക്കാനുള്ള ആരോഗ്യകരമായ മത്സരമായിരുന്നെങ്കിൽ കേരളം പണ്ടേ രക്ഷപ്പെടുമായിരുന്നുവെന്നും, എന്നാൽ എൽ.ഡി.എഫും, യു.ഡി.എഫും തമ്മിൽ അഴിമതിയിലാണ് മത്സരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

“യു.ഡി.എഫ് സോളാർ അഴിമതിയാണ് നടത്തിയതെങ്കിൽ എൽ.ഡി.എഫ് നടത്തിയത് ഡോളർ അഴിമതിയാണ്. അങ്ങനെയുള്ള കുംഭകോണങ്ങളാമാണ് ഇന്ന് ഈ സംസ്ഥാനത്ത് നടക്കുന്നത്,”അമിത്ഷാ പറഞ്ഞു.

നിരവധി തവണ ഇരു മുന്നണികളെയും മാറി മാറി പരീക്ഷിച്ച കേരളം ഒരു തവണ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് അവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നിരയിലുള്ള സംസ്ഥാനമാക്കി മാറ്റാം എന്ന് അമിത്ഷാ പറഞ്ഞു.

ബി.ജെ.പിയില്‍ ചേര്‍ന്ന ഡി.എം.ആര്‍.സി മുന്‍ മേധാവി ഇ. ശ്രീധരന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button