Latest NewsNewsDevotional

സാമ്പത്തിക നേട്ടം കൈവരിക്കുന്ന നക്ഷത്രം

ഏതുകാര്യത്തിലും മറ്റുള്ളവര്‍ക്ക് വിപരീതമായി ചിന്തിക്കുന്ന സ്വഭാവക്കാരായിരിക്കും.

പുതുപുത്തന്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും പുഷ്ടിപ്പെടുത്തുന്നതിലും ശ്രദ്ധയും താത്പര്യവും കാണിക്കുന്ന നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. പൊതുവേ സുഖാന്വേഷികളായിരിക്കും. ഭൗതികനേട്ടങ്ങള്‍ക്കായി അശ്രാന്തം പരിശ്രമിക്കും. ലക്ഷ്യപ്രാപ്തിക്കായി എന്തു ത്യാഗവും സഹിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിചിത്രസ്വഭാവക്കാരായി പരിഗണിക്കപ്പെടും. ഏതുകാര്യത്തിലും മറ്റുള്ളവര്‍ക്ക് വിപരീതമായി ചിന്തിക്കുന്ന സ്വഭാവക്കാരായിരിക്കും.

സാമ്പത്തികഭൗതിക നേട്ടങ്ങള്‍ കൈവരിക്കുമെങ്കിലും മനസിലെ മോഹത്തിന് അനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ലെന്നുവരാം. ആരോഗ്യദൃഢഗാത്രരും ദീര്‍ഘായുസുള്ളവരുമായിരിക്കും. കായികവിനോദങ്ങള്‍ ഇഷ്ടപ്പെടുമെങ്കിലും അവയില്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെട്ടെന്നുവരില്ല. മനോഹാരിതയും ശാന്തതയുമുള്ള ഗ്രാമപ്രദേശങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടും.

സ്ത്രീകള്‍ പൊതുവേ ഈശ്വരവിശ്വാസികളും ആത്മീയകാര്യങ്ങളില്‍ തത്പരരുമായിരിക്കും. പെട്ടെന്ന് വികാരധീനരാകും. വിവാഹം വൈകാന്‍ സാധ്യതയുണ്ടെങ്കിലും ജീവിതം ശുഭകരമായിരിക്കും. നേത്രരോഗം, തലവേദന, ഗുഹ്യരോഗം എന്നിവ എളുപ്പത്തില്‍ ബാധിച്ചേക്കാം. ത്രികോണാകൃതിയില്‍ അടുപ്പുകല്ലുകള്‍ കൂട്ടിയപോലെ മൂന്നുനക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ഭരണി നക്ഷത്രം.

shortlink

Post Your Comments


Back to top button