CricketLatest NewsNewsSports

ഐസിസി റാങ്കിങിൽ ന്യൂസിലാന്‍ഡിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്

ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരനേട്ടത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. നാലു ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ നേടിയത്. ഇതോടെ റാങ്കിങിലും ഇന്ത്യ മുന്നേറ്റം നടത്തുകയായിരുന്നു. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഒന്നാമത്തെത്തിയത്.

112 റേറ്റിങ് പോയിന്റുമായാണ് ഇന്ത്യ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. ന്യൂസിലാന്‍ഡ് (118), ഓസ്ട്രേലിയ (113), ഇംഗ്ലണ്ട് (105), പാകിസ്താൻ (90) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാർ.

ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര 3-1നു സ്വന്തമാക്കിയ ഇന്ത്യ ജൂണിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലാണ് കലാശപ്പോരിൽ ഏറ്റുമുട്ടുക. ജൂൺ 18 മുതൽ 22 വരെ ലണ്ടനിലെ ലോർഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനൽ.

Related Articles

Post Your Comments


Back to top button