KeralaLatest NewsNewsIndia

ഐ ഫോൺ വിവാദം കത്തിപ്പടരുന്നു, മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസും ചോദ്യമുനയിൽ?

മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസ് വിവാദമാകുന്നതെന്ത് കൊണ്ട്?

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിക്കെതിരെ കസ്റ്റംസ് നടത്തിയ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സി.പി.എം. അവസരം മുതലാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ ഉയരുന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഏത് വിധേനയാകും ബാധിക്കുക എന്ന ആശങ്കയിലാണ് സി.പി.എം. ഐ ഫോൺ വിവാദം കത്തിപ്പടരുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെയും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍.

വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരൻ ചോദിച്ചു. വീണയുടെ ബംഗളൂരുവിൽ ഉള്ള ഐ ടി ബിസിനസുമായി ബന്ധപ്പെട്ട് നേരത്തേയും വിവാദങ്ങൾ തലപൊക്കിയിരുന്നു.

Also Read:ഇ​ടു​ക്കി​യി​ല്‍​ ​വീ​ണ്ടും​ ​നി​ശാ​ല​ഹ​രി​പാ​ര്‍​ട്ടി: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ മയക്കുമരുന്ന്: 3 പേർ കസ്റ്റഡിയിൽ

സന്തോഷ് ഈപ്പൻ യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയതോടെ വെട്ടിലായത് സി പി എം പാർട്ടിയാണ്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ കരാർ വിവാദമുണ്ടായ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്​സൈറ്റ് അ‌ക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പി ടി തോമസ് എം.എൽ.എ നേരത്തേ രംഗത്ത് വന്നിരുന്നു. ഇത് വീണ്ടും ചർച്ചാ വിഷയമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button