Latest NewsNewsKuwaitGulf

കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകൻ സഗീര്‍ തൃക്കരിപ്പൂര്‍ മരണപ്പെട്ടു

ദീര്‍ഘകാലം പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം

കുവൈറ്റ്‌: കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ അന്തരിച്ചു. കഴിഞ്ഞ 2 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നുഇദ്ദേഹം.

Read Also: മെട്രോമാന്‍ ഇ.ശ്രീധരന്റെ മാജിക്, അഞ്ച് മാസം കൊണ്ട് പാലാരിവട്ടം പാലം തുറന്നു

കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. ഫെബ്രുവരി 14 നു ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഗീര്‍ തൃക്കരിപ്പൂരിനെ പിന്നീട് മിഷ്‌രിഫ് കോവിഡ് സെൻറ്ററിലേക്കും , ജാബര്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Read Also: സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്; പൂർണ പിന്തുണ നൽകുമെന്ന് നേതാക്കൾ

ദീര്‍ഘകാലം പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കബറടക്കം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈറ്റില്‍ വച്ചു തന്നെ നടത്തും.

shortlink

Post Your Comments


Back to top button