CricketLatest NewsNews

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനൽ വേദി സതാംപ്റ്റണിലേക്ക് മാറ്റുന്നതായി സൂചന

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദി ലോർഡ്‌സിൽ നിന്ന് സതാംപ്റ്റണിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. ക്രിക് ബസാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. സതാംപ്റ്റണിൽ കൂടുതൽ മികച്ച സൗകര്യങ്ങൾ ലഭ്യമാകുമെന്നതിലാണ് ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഡെയ്‌ലിമെയിലിന്റെ റിപ്പോർട്ട് പ്രകാരം കോവിഡ് കുറവുള്ള സ്ഥലമെന്ന പരിഗണിച്ചാണ് വേദി സതാംപ്റ്റണിലേക്ക് മാറ്റുന്നത്. ജൂൺ 18 മുതൽ 22 വരെയാണ് ഫൈനൽ.

ഇംഗ്ലണ്ടിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ മുൻതൂക്കം ന്യൂസിലാൻഡിനാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നേരത്തെ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരത്തിലും ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിരുന്നു. കൂടാതെ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ ആനുകൂല്യം കിവീസിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button