KeralaLatest NewsNewsIndia

മലപ്പുറത്ത് ബിജെപി സ്ഥാനാർത്ഥിയായി അബ്ദുള്ളക്കുട്ടി; എതിരാളി വി പി സാനു?

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച് ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പും നടക്കുക.

ബിജെപി മാത്രമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവില്‍ മുസ്‌ലിം ലീഗും ഇടത് മുന്നണിയും പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്ക് എതിരെ നിന്ന് മത്സരിച്ച് തോറ്റ എസ്. എഫ്.ഐ നേതാവ് വി.പി സാനു തന്നെയാകും ഇത്തവണയും എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയെന്നാണ് റിപ്പോർട്ടുകൾ.

Also Read:‘അപ്പന്റെ പഴയ ചരിത്രം വീണ്ടും വീണ്ടും വിളമ്പിക്കല്ലേടാ ചെക്കാ’; സന്ദീപിനെ വിമർശിച്ച അമൽ ഉണ്ണിത്താന് ട്രോൾ മഴ

കുഞ്ഞാലിക്കുട്ടി രാജി വെച്ചതില്‍ പ്രതിഷേധിച്ച്‌ മലപ്പുറത്ത് ഒരുകൂട്ടം യുവാക്കള്‍ ആരംഭിച്ച ആത്മാഭിമാന സംരക്ഷണ സമിതിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. എ.പി. സാദിഖലി തങ്ങളാണ് ഇവരുടെ സ്ഥാനാര്‍ത്ഥി. മുസ്‌ലിം ലീഗിൻ്റെ സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. വി.പി.സാനുവിന് 3,29,720 വോട്ടുകളായിരുന്നു ലഭിച്ചത്. ബി.ജെ.പിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button