COVID 19KeralaLatest NewsNews

നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് ഇനി ഇ-പാസ് മതി

നിലമ്പൂർ (മലപ്പുറം): നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധ മാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാൽ അതേസമയം യാത്രക്കാർക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരുന്നതാണ്.

യാത്രക്കാര്‍ക്ക് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും ഇ-പാസും കരുതണമെന്നായിരുന്നു നീലഗിരി കലക്ടർ ഉത്തരവ് നൽകിയത്​. തുടര്‍ന്ന് ജില്ല അതിര്‍ത്തിയായ നാടുകാണിക്ക് പുറമെ കാക്കനഹള്ള, നമ്പ്യാര്‍കുന്ന്, താളൂര്‍, ചോലാടി, പാട്ടവയല്‍, ബറളിയാര്‍, കുഞ്ചപ്പന ചെക്​പോസ്​റ്റുകളിലും കര്‍ശന പരിശോധനയാണ് നടന്നിരുന്നത്.

കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാത്ത കേരളത്തിൽ നിന്നുള്ള മുഴുവൻ യാത്രക്കാരെയും അതിർത്തിയിൽ മടക്കിയിരുന്നു. നൂറുകണക്കിന് ആളുകള്‍ക്കാണ് മടങ്ങേണ്ടിവന്നത്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭരണകൂടം തമിഴ്‌നാട്ടിലെ ഉന്നത അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. തിങ്കളാഴ്ച മുതൽ ഇ-പാസുള്ള മുഴുവൻ യാത്രക്കാരെയും കടത്തിവിട്ടുതുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button