KeralaLatest NewsNews

കേരളം ചുവപ്പില്‍ പൊതിയും, കോണ്‍ഗ്രസ് ഏറ്റവും വലിയ തകര്‍ച്ചയില്‍ : ടൈംസ് നൗ -സി വോട്ടര്‍ ഒപ്പീനിയന്‍ പോള്‍ ഫലം പുറത്ത്

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. 82 സീറ്റ് വരെ നേടാന്‍ സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൈംസ് നൗ -സി വോട്ടര്‍ ഒപ്പീനിയന്‍ പോള്‍ ഫലമാണ് പുറത്തുവന്നത്. അതേസമയം, ബി.ജെ.പി ഒരുസീറ്റില്‍ മാത്രമാണ് വിജയിക്കുക. കോണ്‍ഗ്രസ് നേതൃത്വമുള്ള യു.ഡി.എഫ് ഭൂരിപക്ഷം നേടില്ലെന്നാണ് സര്‍വേ ഫലം. 56 സീറ്റാണ് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ യു.ഡി.എഫിന് നല്‍കുന്നത്.

Read Also : അമിത് ഷായും പിണറായിയും മുഖത്തോട് മുഖം നോക്കി കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഏറ്റവും ജനപ്രീതിയുള്ള നേതാവ്. 42.3 ശതമാനം പേരും പിണറായിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്. അതേസമയം, കൗതുകകരമായ കാര്യം സംസ്ഥാനത്തെ ഭൂരിപക്ഷം പേരും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള യോഗ്യനായ സ്ഥാനാര്‍ത്ഥിയായി കരുതുന്നു എന്നതാണ്.

 

കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയെന്ന് എ.ബി.പി-സീ വോട്ടര്‍ അഭിപ്രായ സര്‍വേയിലും പ്രവചിച്ചിരുന്നു. എല്‍.ഡി.എഫിന് 83 – 91 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. യു.ഡി.എഫ് 47 മുതല്‍ 55 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്ന അഭിപ്രായ സര്‍വേ പക്ഷേ ബി.ജെ.പിക്ക് നേടാനാകുക പരമാവധി രണ്ട് സീറ്റുകളാണെന്നും പറഞ്ഞിരുന്നു. മറ്റുള്ളവര്‍ക്കും രണ്ടു സീറ്റുകളാണ് അഭിപ്രായ സര്‍വേയില്‍ പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button