KeralaLatest NewsNews

രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപയുമായി യുവാക്കള്‍ പിടിയില്‍

മുന്‍പും ഇത്തരത്തില്‍ പണം കൊണ്ടു വന്നിരുന്നതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്

കോട്ടയ്ക്കല്‍ : രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപയുമായി യുവാക്കള്‍ പിടിയില്‍. ഓമച്ചപ്പുഴ കരിങ്കപ്പാറ മേനാട്ടില്‍ അഷ്റഫ് (38), കോട്ടയ്ക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പ്യാടത്ത് അബ്ദുല്‍ റഹ്മാന്‍ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് പുത്തൂര്‍ ബൈപാസ് ജംഗ്‌ഷനില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച മിനി ലോറിയില്‍ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയില്‍ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. 1,53,50,000 രൂപയാണ് പൊലീസ് കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസുകാര്‍ പരിശോധനയ്ക്ക് എത്തിയത്.

കോയമ്പത്തൂര്‍ ഉക്കടം ബസ് സ്റ്റാന്‍ഡിലെത്തിയവരില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വ്യക്തി നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് പണം കൈപ്പറ്റിയതെന്ന് യുവാക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. എന്നാല്‍, ഇതിനുള്ള രേഖകള്‍ ഇവരുടെ കൈവശമില്ല. മുന്‍പും ഇത്തരത്തില്‍ പണം കൊണ്ടു വന്നിരുന്നതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button