Latest NewsKeralaNewsIndia

സി പി എമ്മിൻ്റെ തീപ്പൊരി നേതാവ് ചിന്താ ജെറോമിന് സീറ്റില്ല; പുതുപ്പള്ളിയിൽ സ്ഥിരം ചാവേറ് ജെയ്ക്ക് സി തോമസ് തന്നെ

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥി പട്ടികയുടെ അന്തിമഘട്ടത്തിലാണ് മുന്നണികൾ. സിപിഎമ്മിന് പതിനൊന്ന് വനിതാ സ്ഥാനാര്‍ഥികളുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. പുതുമുഖങ്ങളെ പരീക്ഷിക്കുമെന്ന് പറഞ്ഞ സി പി എം പലരേയും മനഃപൂർവ്വം ഒഴിവാക്കുന്നതായി റിപ്പോർട്ട്. ചിന്താ ജെറോമിനെ പോലുള്ള തീപ്പൊരി നേതാക്കൾക്ക് ഇത്തവണ സീറ്റില്ല. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച്ച വച്ചയാളാണ് ചിന്താ ജെറോമെന്ന് അണികൾ അഭിപ്രായപ്പെടുന്നു.

Also Read:മന്‍സുഖ് ഹിരേനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ചിന്തയെ കൂടാതെ, നിരവധി പേരെ പാർട്ടി തഴഞ്ഞു. മുന്‍ ആഗ്ലോ ഇന്ത്യന്‍ എംഎ‍ല്‍എ കൂടിയായ അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീനയ്ക്ക് സീറ്റ് നൽകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ചർച്ചകൾക്കൊടുവിൽ സീറ്റ് നൽകേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. എസ്.എഫ്.ഐ പ്രവര്‍ത്തകരെ തോല്‍ക്കുന്ന സീറ്റില്‍ മത്സരിപ്പിക്കുന്നതെന്ന ആരോപണം നിലനിൽക്കുമ്പോഴും കോട്ടയം പുതുപ്പള്ളിയിൽ ഇത്തവണയും ചാവേറാകാൻ ജെയ്ക്ക് സി തോമസ് റെഡി ആണ്. മറ്റൊരുനേതാവായ വി.പി.സാനുവിനെ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് നിയോഗിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 വനിതാ സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇത്തവണ 11 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചവരില്‍ മന്ത്രിമാരായ കെ കെ ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും വീണ്ടും ജനവിധി തേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button