Latest NewsNewsSaudi ArabiaGulf

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു, വില കുതിച്ചുയരുന്നതിനു പിന്നില്‍ സൗദിയിലുണ്ടായ സംഭവം

വിലക്കയറ്റം ഇന്ത്യയെ ബാധിയ്ക്കുമോ ? റിപ്പോര്‍ട്ട്

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 70 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. 70.82 ഡോളറാണ് ബാരലിന്റെ വില. കഴിഞ്ഞ 20 മാസത്തിനിടെയുള്ള റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്. സൗദി അറേബ്യയിലെ എണ്ണപ്പാടത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ച് ഉയര്‍ന്നത്. രാജ്യത്ത് ഇന്ധന വില ഒന്ന് കുറഞ്ഞ് തുടങ്ങിയപ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ച് കയറിയത്. ഇത് ഇന്ത്യയിലെ വിലയെ സ്വാധീനിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

രാജ്യത്ത് ഇന്ധന വിലക്കയറ്റം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് ദിവസമായി ഇന്ധന വിലയില്‍ വലിയ മാറ്റമില്ല. അതേസമയം അസംസ്‌കൃത എണ്ണവില കുറയ്ക്കണമെന്ന് ഇന്ത്യ എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല. എണ്ണ വില വന്‍ തോതില്‍ കുറഞ്ഞപ്പോള്‍ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നാണ് സൗദി പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തേത്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടാനുള്ള സാധ്യതയും ശക്തമാണ്. സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് സൗദി അറിയിച്ചത്. കടലില്‍ നിന്ന് കൊടുത്ത ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദി അരാംകോടയുടെ എണ്ണ ശുദ്ധീകരണ ശാലയും കയറ്റുമതി കേന്ദ്രവും സ്ഥിതി ചെയ്യുന്ന റാസ് തനുറയിലെ തുറമുഖം ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button