KeralaLatest NewsNews

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഫാന്‍സ്

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കുക എന്ന ആഹ്വാനവുമായി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഫാന്‍സ്. സോഷ്യല്‍ മീഡിയയിലാണ് ജസ്റ്റിസ് ഫോര്‍ രാമന്‍ എന്ന പേരില്‍ വ്യാപക പ്രചരണം നടക്കുന്നത്.

Read Also : ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി കെഎസ്ആർടിസി

രാമന് നീതി കിട്ടാത്തപക്ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനമാണ് ക്യാമ്പയിന് പിന്നിലുള്ളത്. ഫേസ്ബുക്കില്‍ ഏകച്ഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന പേരില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 36,000 അംഗങ്ങളുള്ള ഗ്രൂപ്പിലാണ് വോട്ട് ബഹിഷ്‌ക്കരണ ആഹ്വാനവുമായി ക്യാമ്പയിൻ നടക്കുന്നത്.രണ്ട് വര്‍ഷമായി പേരാമംഗലം തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയുടെ പേരില്‍ ഫേസ്ബുക് പേജ് തുടങ്ങിയിട്ട്.

2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശനത്തിനെത്തിച്ച കൊമ്പൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കെ ഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നെള്ളിച്ചിരുന്നു. ഫേസ് ബുക്ക് പോസ്റ്റില്‍ അനുമതി നിഷേധിച്ച വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button