CricketLatest NewsIndiaNewsSports

വീര്യം ചോരാതെ വീരുവും ഇന്ത്യയും

ക്രിക്കെറ്റ് ഇതിഹാസങ്ങളായിരുന്ന പലരെയും നമുക്ക് നഷ്ടപ്പെട്ടല്ലോ എന്ന തോന്നലിൽ നിന്നാണ് വെറ്ററന്‍സ് ക്രിക്കറ്റ് ഇതിഹാസങ്ങളെ ഒരിക്കല്‍ക്കൂടി ലൈവായി കാണാന്‍ അവസരം ലഭിക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റ് തുടങ്ങുന്നത് . കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ വരവോടെ നിര്‍ത്തിവച്ച ടൂര്‍ണമെന്റാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.പോയിന്റ് പട്ടികയിൽ ഇന്ത്യൻ ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റനായ ഇന്ത്യ ലെജന്റ്‌സാണ് തലപ്പത്ത് നിൽക്കുന്നത്. കളിച്ച മൂന്നു മല്‍സരങ്ങിലും ജയിച്ച ഇന്ത്യക്ക് ഇപ്പോള്‍ 12 പോയിന്റുണ്ട്. നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഒരു തോല്‍വിയുമടക്കം ഇതേ പോയിന്റോടെ ശ്രീലങ്ക ലെജന്റ്‌സ് ഇന്ത്യക്കു പിറകിലായി രണ്ടാംസ്ഥാനത്തുണ്ട്.

Also Read:സെവാഗിന്റെ ഇടം കൈയ്യൻ പതിപ്പായിട്ടാണ് പന്തിനെ തനിക്ക് തോന്നുന്നത്: ഇൻസമാം ഉൾ ഹഖ്

ഇന്ത്യ ലെജന്റ്‌സിന്റെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാണ് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നമനാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 157 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 80 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ശ്രീലങ്ക ലെജന്റ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ തിലകരത്‌നെ ദില്‍ഷവാണ് വീരുവിനു പിന്നില്‍ രണ്ടാംസ്ഥാനത്ത്. നാലു മല്‍സരങ്ങളില്‍ നിന്നും 138 റണ്‍സ് അദ്ദേഹം നേടി. റണ്‍വേട്ടയില്‍ മാത്രമല്ല ലോക സീരീസില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളിലും വീരേന്ദര്‍ സെവാഗ് മുന്നിലുണ്ട്. അഞ്ചു സിക്‌സറുകളാണ് വീരു പറത്തിയത്. ഒരു കളിയില്‍ നിന്നും ഇത്ര തന്നെ സിക്‌സറുകളടിച്ച ഓസ്‌ട്രേലിയയുടെ നതാന്‍ റെയര്‍ഡോണിനൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയാണ് വീരു.
ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാനും വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിന്റെ ഡ്വയ്ന്‍ സ്മിത്തും മൂന്നു സിക്‌സറുകള്‍ വീതം നേടി മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. രണ്ടു സിക്‌സറുകളടിച്ച ദക്ഷിണാഫ്രിക്ക ലെജന്റസിന്റെ ആല്‍ബി മോര്‍ക്കലാണ് അഞ്ചാംസ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button