തിരുവനന്തപുരം : മുഖ്യമന്ത്രി പ്രോ ചാന്‍സലറായി പുതുതായി ആരംഭിച്ച കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയില്‍ യു.ജി.സി ചട്ടങ്ങള്‍ അവഗണിച്ച് പിന്‍വാതില്‍ നിയമനം.
Read Also : ‘സീ യൂ സൂണി’ന് ശേഷം മറ്റൊരു ഫഹദ് ഫാസിൽ ചിത്രം കൂടി ഒടിടി റിലീസിനൊരുങ്ങുന്നു
അധ്യാപക, അനധ്യാപക തസ്തികകളിലേക്കാണ് നിയമനങ്ങള്‍ നടന്നത്. അഞ്ച് പ്രഫസര്‍, രണ്ട് അസോസിയേറ്റ് പ്രഫസര്‍, എട്ട് അസിസ്റ്റന്റ് പ്രഫസര്‍, രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര്, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ തുടങ്ങിയ ഉന്നത തസ്തികകളിലേക്കാണ് നിയമനങ്ങള്‍ നടത്തിയത്.
ഇതിന് പുറമെ ടെക്നിക്കല്‍ ജീവനക്കാരെയും ക്ലര്‍ക്കുമാരെയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പിന്‍വാതിലിലൂടെ നിയമിച്ചിട്ടുണ്ട്. നിയമനങ്ങളിലൊന്നും സംവരണം പാലിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശാനുസരണമാണ് വൈസ് ചാന്‍സലര്‍ നേരിട്ട് നിയമനങ്ങള്‍ നടത്തിയതെന്ന് ആരോപണമുണ്ട്. നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നല്കി.
Post Your Comments