KeralaLatest NewsNewsIndia

സ്വര്‍ണനൂലിൽ നെയ്ത പട്ടുസാരിയും 35 ലക്ഷത്തിൻ്റെ ആഭരണവും അണിഞ്ഞ വിനോദിനി; പഴയ വിവാഹം അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോൾ പഴയ ഒരു വിവാഹ വാർത്തയും സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. പന്ത്രണ്ടുവർഷം മുൻപ് നടന്ന ബിനോയ് കോടിയേരിയുടെ വിവാഹ ആഘോഷങ്ങളും അന്വേഷിക്കാനൊരുങ്ങുകയാണ് കേന്ദ്ര അന്വേഷണ ഏജൻസികളെന്ന് റിപ്പോർട്ട്.

കോടിയേരി ബലാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് മൂത്തമകന്‍ ബിനോയ് കോടിയേരി വിവാഹിതനായത്. 2008 ഏപ്രിലില്‍ നടന്ന ആഡംബര വിവാഹമാണിത്. വിവാഹത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളും വാർത്തകളും സംശയനിഴലിലാണെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Also Read:കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു; വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി

തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ മൂന്നു ദിവസമായിരുന്നു വിവാഹാഘോഷങ്ങൾ ഉണ്ടായിരുന്നത്. അതിഥികളിൽ വന്‍ബിസിനസുകാരും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും സ്വര്‍ണ- വജ്ര വ്യാപാരികളും പങ്കെടുത്തിരുന്നു. കള്ളക്കടത്ത്-ലഹരി മാഫിയാ തലവന്‍ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങില്‍ പങ്കെടുത്തുവെന്ന് അന്ന് ചില മാധ്യമങ്ങള്‍ എഴുതി. ഇതുസംബന്ധിച്ച വാർത്തകൾക്ക് വിശദീകരണം നൽകാനോ നിയമനടപടി സ്വീകരിക്കാനോ കോടിയേരി അന്ന് തയ്യാറായതും ഇല്ല.

അന്ന് ഏറെ വിവാദമായ ആഡംബര വിവാഹത്തോടെ കോടിയേരിയുടെ മക്കൾക്ക് വിദേശരാജ്യങ്ങളിലുള്ള ബന്ധവും മറനീക്കി പുറത്തുവന്നു. ആഢംബരപൂർവ്വമായി നടത്തിയ വിവാഹത്തെക്കുറിച്ച് ജനശക്തി മാസിക 2008 മെയ് രണ്ടിനിറക്കിയ പ്രത്യേക പതിപ്പിൽ നിരവധി കാര്യങ്ങളാണ് പറഞ്ഞത്. ഇതാണ് ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ഈ വിവാഹാാഘോഷം സംബന്ധിച്ച് അന്വേഷണത്തിനൊരുങ്ങാൻ കാരണമെന്ന തരത്തിലാണ് ജന്മഭൂമിയുടെ വാര്‍ത്ത.

Also Read: പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യന്‍ നാവിക സേനയുടെ ” സൈലന്റ് കില്ലര്‍ “

ബിനീഷ് കോടിയേരിയുടെ അമ്മ സ്വര്‍ണനൂല്‍ ചേര്‍ത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങള്‍ അണിഞ്ഞ് നിന്നിരുന്നുവെന്ന് ജനശക്തി എഴുതി. 80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നത്രേ വിവാഹം. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാകടയില്‍ ജയിലിലാണ് ബിനീഷ് ഇപ്പോള്‍. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ബിനീഷിന്റെ അമ്മ വിനോദിനിയെ ചോദ്യം ചെയ്യാന്‍ ഇരിക്കുകയാണ് കസ്റ്റംസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button