Latest NewsNewsIndia

വിലകുറച്ച് ഉള്ളി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ

മുംബൈ : സവാള വിലകുറച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ. തൃശ്ശൂർ പെരിങ്ങാവ് സ്വദേശിയും, പൂനൈയിൽ സ്ഥിരതാമസവുമാക്കിയ പരാഗ് ബാബു അറയ്ക്കലാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ വ്യാപാരികളുടെ പരാതിയിലാണ് നടപടി.

രണ്ടു മാസം മുൻപ് സവാള വില കുത്തനെ കൂടിയപ്പോൾ കിലോയ്ക്ക് 13 രൂപ പ്രകാരം ടൺ കണക്കിന് സവാള വിൽക്കാൻ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വയനാട് കമ്പളക്കാട് അഷറഫ് പൻചാര, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എറണാകുളത്തെ വ്യാപാരി, കൊട്ടാരക്കരയിലെ ഷൈജു എന്നിവരാണ് പരാഗ് വിരിച്ച വലയിൽ കുടുങ്ങിയവരിൽ ചിലർ.

Read Also :  ചാമ്പ്യൻസ് ലീഗിൽ ജയിച്ചിട്ടും ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്

20 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ലോറിയിൽ സവാള ലോഡ് ചെയ്ത ചിത്രം മൊബൈലിൽ അയച്ചുകൊടുത്ത ശേഷമാണ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ പരാഗ് ആവശ്യപ്പെട്ടിരുന്നത്. ലോഡ് എത്തിയപ്പോൾ മുഴുവൻ സവാളയും ചീഞ്ഞളിഞ്ഞു പുഴുക്കൾ അരിച്ച നിലയിൽ ആയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യാപാരികൾ പറഞ്ഞു.

തുടർന്ന് വ്യാപാരികൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പൂനെയിൽ എത്തിയാൽ നല്ല സവാളകൾ നൽകാമെന്നും, കൂടുതൽ പണം വേണമെന്നും പരാഗ് ബാബു അറിയിച്ചു. ഇതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായതായി വ്യാപാരികൾ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button