Latest NewsFootballNewsSports

ചാമ്പ്യൻസ് ലീഗിൽ ജയിച്ചിട്ടും ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയിച്ചിട്ടും ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്. പ്രീ ക്വാർട്ടറിലെ രണ്ടാം പാദത്തിൽ സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ എഫ് സി പോർടോയെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജപ്പെടുത്തിയെങ്കിലും എവേ ഗോളുകളുടെ പിൻബലത്തിൽ പോർച്ചുഗീസ് ടീം ക്വാർട്ടറിൽ കടക്കുകയായിരുന്നു. പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ 2-1ന് പോർടോ യുവന്റസിനെ തോൽപിച്ചിരുന്നു. ഇരുപാദങ്ങളിലായി ഇരു ടീമുകളും നാല് ഗോൾ നേടിയപ്പോൾ എവേ മത്സരത്തിൽ രണ്ട് തവണ വലകുലുക്കിയതിന്റെ പിൻബലത്തിൽ പോർടോ ക്വാർട്ടർ ബർത്ത് ഉറപ്പിക്കുകയായിരുന്നു.

യുവാന്റിസിനായി ഫെഡറിക്കോ ചിയെസയും (49,63), അഡ്രിയാൻ റാബിയോട്ടും (117) ഗോൾ നേടി. സെർജിയോ ഒലിവേര (19, 115) ഗോളുകളാണ് പോർടോയെ ക്വാർട്ടറിൽ എത്തിച്ചത്. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ സെവിയ്യയെ സമനിലയിൽ തളച്ച ബൊറൂസിയ ഡോർട്ടുമുണ്ട്(2-2) ആദ്യ പാദത്തിലെ വിജയത്തിന്റെ മികവിൽ ക്വാർട്ടറിൽ കടന്നു. ആദ്യപാദത്തിൽ 3-2 ന് ബൊറൂസിയ വിജയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button