KeralaLatest NewsNews

എന്റെ മക്കള്‍ക്ക് കിട്ടാത്ത നീതി കേരളത്തിലെ ഏതു മക്കള്‍ക്കാണ് കിട്ടുക : വാളയാര്‍ ഇരകളുടെ അമ്മ

കണ്ണൂര്‍ : മുഖ്യമന്ത്രിയുട മണ്ഡലമായ ധര്‍മ്മടത്തെ വോട്ടര്‍മാര്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടാത്തതില്‍ പ്രതികരിക്കണമെന്ന് ഇരകളുടെ മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്റെ മക്കള്‍ക്ക് കിട്ടാത്ത നീതി കേരളത്തിലെ ഏതു മക്കള്‍ക്കാണ് കിട്ടുകയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ചോദിച്ചു.

മുഖ്യമന്ത്രി എന്റെ മക്കള്‍ക്ക് നീതി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയാണ് ചെയ്തത്. ധര്‍മ്മടത്തെ സഹോദരിമാരും അമ്മമാരും മുഖ്യമന്ത്രിയോട് ചോദിക്കണം എന്തുകൊണ്ട് വാളയാറിലെ മക്കള്‍ക്ക് നീതി കൊടുത്തില്ലെന്ന്. എന്റെ മക്കള്‍ കൊല്ലപ്പെട്ടതിന് ശേഷം ഞാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതാണ് എന്റെ മക്കള്‍ക്ക് നീതി നല്‍കണമെന്ന് കരഞ്ഞ് കാല്‍ പിടിച്ചു പറഞ്ഞു.

ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്കുശേഷം കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. ഈ കേസിലെ എല്ലാം പ്രതികകളെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഞങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഈ കേസിന്റെ മുഴവന്‍ ചുമതലക്കാരനായ സോജന്‍ എന്ന ഡി.വൈ.എസ്.പിയെ എസ്.പിയാക്കാന്‍ പിന്നീട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന വാര്‍ത്ത ഞങ്ങള്‍ ഞെട്ടലോടെയാണ് മനസിലാക്കിയത്. എഴുത്തും വായനയും അറിയാത്തതു കൊണ്ടാണ് ഞങ്ങളെ സര്‍ക്കാര്‍ പറ്റിച്ചത്.

ചിലപ്പോള്‍ അവര്‍ പോയ വഴിയെ പോയാലോയെന്നു വിചാരിക്കും. തന്റെ മക്കളെ താന്‍ പീഢിപ്പിച്ചുവെന്ന് വരുത്തി തീര്‍ക്കാനാണ് കേസന്വേഷിച്ച സോജന്‍ ചെയ്തതതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. ഇതൊക്കെ നാട്ടില്‍ നടക്കുന്നത് സാധാരണമാണെന്നും കേസ് ഏറ്റെടുത്താല്‍ രക്ഷപ്പെടുത്താമെന്നു പറഞ്ഞു. നെഞ്ച് തകര്‍ന്നു പോയ വാക്കുകളായിരുന്നു അത്. എന്റെ മക്കളെ ഞാനങ്ങനെ ചെയ്തുവെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നു പോയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button