Latest NewsKerala

പിറവത്ത് രാജി വെക്കാനിരുന്ന ഇടത് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കി സിപിഎം

എന്നാൽ സിന്ധുമോൾ ഇന്നലെ തന്നെ ഒരു ചാനലിൽ താൻ രാജിവെക്കുകയാണെന്നും കേരള കോൺഗ്രസിൽ ചേരുകയാണെന്നും അറിയിച്ചിരുന്നു.

കോട്ടയം: പിറവത്ത് സി പി എമ്മിന്റെ പുറത്താക്കല്‍ നാടകം. പിറവത്തെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥിയും സി പി എം അംഗവുമായ സിന്ധുമോള്‍ ജേക്കബിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. എന്നാൽ സിന്ധുമോൾ ഇന്നലെ തന്നെ ഒരു ചാനലിൽ താൻ രാജിവെക്കുകയാണെന്നും കേരള കോൺഗ്രസിൽ ചേരുകയാണെന്നും അറിയിച്ചിരുന്നു.

അതേസമയം സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നാണ് സിന്ധുമോള്‍ പറയുന്നത്. നേരത്തെ പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരളാ കോണ്‍ഗ്രസിലെ ജില്‍സ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോള്‍ ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥിയായത്. നടപടിയില്‍ പ്രതിക്ഷേധിച്ച്‌ ജില്‍സ് പാര്‍ട്ടിവിടുകയും ചെയ്തു.

read also: പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ് സിപിഐഎം വിടുന്നു; ചേരുന്നത് ഈ പാർട്ടിയിൽ

അതേസമയം നിയമസഭാ സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്നായിരുന്നു സിന്ധുമോള്‍ ജേക്കബിന്റെ പ്രതികരണം. സിപിഎം അംഗത്വം രാജി വച്ച്‌ കേരളാ കോണ്‍ഗ്രസില്‍ ചേ‍ര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പറഞ്ഞ സിന്ധുമോള്‍ പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്നും ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയോടാപ്പമുണ്ടാകുമെന്നും പറഞ്ഞു. ‘പിറവത്തെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമന്‍റ് സീറ്റല്ലെന്നും’ സിന്ധുമോള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button