COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ കര്‍ഫ്യൂ ലംഘിച്ചതിന് പ്രവാസികൾ ഉൾപ്പെടെ നിരവധിപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് അഞ്ച് പ്രവാസികള്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. 11 സ്വദേശികളും പിടിയിലായവരില്‍ ഉൾപ്പെടുന്നു.

കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്ന് പേര്‍, ഹവല്ലിയില്‍ നിന്ന് ഒരാള്‍, ഫര്‍വാനിയയില്‍ രണ്ടുപേര്‍, ജഹ്‌റയില്‍ നാലുപേര്‍, മുബാറക് അല്‍ കബീറില്‍ ഒരാള്‍, അഹ്മദി ഗവര്‍ണറേറ്റില്‍ അഞ്ചുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button