KeralaLatest NewsNews

പിണറായി സർക്കാരിന്റെ ചൊ​ൽ​പ്പ​ടി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർക്ക് മാ​ത്ര​മേ അം​ഗീ​കാ​ര​മുള്ളു ; സലിം കുമാർ

കോ​ട്ട​യം : സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി നടനും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ. ക​ലാ കേ​ര​ള​ത്തി​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ന് പൂ​ട്ടി​ട്ട സ​ര്‍​ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അദ്ദേഹം പറഞ്ഞു. യു.​ഡി.​എ​ഫ് കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ ചൊ​ല്‍​പ്പ​ടി​യി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍ മാ​ത്ര​മേ അം​ഗീ​കാ​ര​ങ്ങ​ളി​ലേ​ക്ക് ഉയർച്ചയു​ള്ളൂ​വെ​ന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിനെതിരെയും സലിം കുമാർ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ദേശീയ പുരസ്കാര ജേതാവായ തന്നെ ഒശിവാക്കിയതിന്റെ നീരസവും അദ്ദേഹം പ്രകടമാക്കിയിരുന്നു.

Read Also :  മുഖ്യമന്ത്രിക്കു സല്യൂട്ട് നല്‍കിയ പൊലീസ് നായ്ക്കള്‍ക്കു നിലവാരമില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്: വിവാദം

തന്നെ ഒഴിവാക്കിയത് തനിക്ക് പ്രായം കൂടിയത് കൊണ്ടാകാമെന്നായിരുന്നു സലിം കുമാറിന്റെ പരിഹാസം. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വ്യത്യസ്ത രാഷ്ട്രീയമാകാം ഐഎഫ്‌എഫ്കെയില്‍ തിരി തെളിയിക്കാന്‍ തന്നെ ക്ഷണിക്കാതിരുന്നതിനുള്ള കാരണം. തിരി തെളിയിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button