Latest NewsNewsFootballSports

യുവന്റസിന്റെ തോൽവിക്ക് റൊണാൾഡോയെ പഴി പറയേണ്ട: ബ്രൂണൊ ഫെർണാണ്ടസ്

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി പോർച്ചുഗീസ് സഹതാരം ബ്രൂണൊ ഫെർണാണ്ടസ്. യുവന്റസിന്റെ തോൽവിക്ക് റൊണാൾഡോയെ പഴി പറയേണ്ട എന്ന് ബ്രൂണൊ പറഞ്ഞു. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ യുവന്റസ് പുറത്തായതിന് റൊണാൾഡോയെ വിമർശിച്ച് മുൻ യുവന്റസ് താരങ്ങൾ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.

‘ക്രിസ്റ്റിയാനോ റൊണാൾഡോ ഒരുപാട് വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ കഴിവിനെ ആരും സംശയിക്കേണ്ടതില്ല. ക്രിസ്റ്റിയാനോ റൊണാൾഡോ വിജയിച്ചത് ഒന്നും ഒറ്റക്കായിരുന്നില്ല. അതുപോലെ അദ്ദേഹം പരാജയപ്പെടുന്നതും ഒറ്റയ്ക്കല്ല. ഒരു ടീമാണ് പരാജയപ്പെടുന്നത് എന്നും ഫുട്ബോൾ ടീം ഗെയിമാണ്’. ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. റൊണാൾഡോയുടെ യുവാന്റിസിലേക്കുള്ള വരവ് ആരാധകർക്ക് അമിത പ്രതീക്ഷ നൽകിയിരിക്കാം. എന്നാൽ പരാജയം ഒരു ടീമിന്റെയാണെന്നും റൊണാൾഡോയുടെ മാത്രമല്ലെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button