Latest NewsNewsFootballSports

ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു. ക്ലബ് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞത്. 2016ൽ ഷെഫീൽഡിന്റെ പരിശീലകനായ ക്രിസ് വൈൽഡർ ലീഗ് ഒന്നിൽനിന്നാണ് ടീമിനെ പ്രീമിയർ ലീഗിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെത്തിയ ഷെഫീൽഡ് യുണൈറ്റഡ് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു.

എന്നാൽ ഈ സീസൺ തുടങ്ങിയത് മുതൽ ഫോം കണ്ടെത്താൻ വിഷമിച്ച ഷെഫീൽഡ് യുണൈറ്റഡ് ഒരു ജയത്തിനായി ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു. സീസണിന്റെ ഭൂരിഭാഗം സമയവും പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഷെഫീൽഡ് യുണൈറ്റഡ്. പ്രീമിയർ ലീഗിൽ 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ മറ്റു ടീമിനെക്കാൾ 12 പോയിന്റ് പുറകിലാണ് ഷെഫീൽഡ് യുണൈറ്റഡ്.

shortlink

Post Your Comments


Back to top button