Latest NewsNewsFootballSports

അഗ്യൂറോ ഗോളില്‍ സിറ്റിക്ക് ജയം

പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. പകരക്കാരനായി ഇറങ്ങിയ സെര്‍ജിയോ അഗ്യൂറൊയാണ് സിറ്റിക്ക് വിജയ ഗോള്‍ നേടിക്കൊടുത്തത്.

ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ജെസൂസ് നഷ്ട്ടപെടുത്തിയെങ്കിലും 73-ാം മിനുട്ടില്‍ അഗ്യൂറോ നേടിയ ഗോളില്‍ സിറ്റി വിജയം നേടുകയായിരുന്നു. ഷെഫീല്‍ഡ് യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സന്റെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ ആദ്യ പകുതിയില്‍ ഗോളുകളില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. മത്സരത്തില്‍ ഉടനീളം സിറ്റിയുടെ ആധിപത്യമായിരുന്നു. 68 ശതമാനം പന്ത് കയ്യടക്കി വച്ചത് സിറ്റിയായിരുന്നു.

രണ്ടാം പകുതിയില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് കുറച്ചു കൂടെ ഉണര്‍ന്നു കളിച്ചെങ്കിലും ഡി ബ്രൂയ്‌നെയുടെ പാസില്‍ പകരക്കാരനായി വന്ന അഗ്യൂറൊ ഗോള്‍ നേടിയതോടെ സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button