KeralaLatest NewsNews

പേര് കളങ്കപ്പെടുത്താന്‍ ഓരോരുത്തര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ; പിജെ ആര്‍മിയെ കുറിച്ച് ഇ പി ജയരാജന്‍

ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലക്ക് ഏത് ചുമതല നല്‍കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക

കണ്ണൂര്‍ : സോഷ്യല്‍ മീഡിയയിലെ പി ജയരാജന്റെ ഫാന്‍ പേജുകള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ തള്ളി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍.

” ഒരു ആര്‍മിയും ഇല്ല. ഒരു പട്ടാളവുമില്ല ഇവിടെ. വെറുതെ ഒരോ പേരും കൊടുത്ത് നവമാധ്യമ രംഗത്ത് പേര് കളങ്കപ്പെടുത്താന്‍ ഓരോരുത്തര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അതെല്ലാം അവസാനിപ്പിക്കാന്‍ ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട് ” – ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം സോഷ്യല്‍ മീഡിയയിലെ പിജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവര്‍ പാര്‍ട്ടിക്കെതിരെ പ്രചരണം നടത്തുന്നതെന്നും ഇത് തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും പി ജയരാജന്‍ പറഞ്ഞു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലക്ക് ഏത് ചുമതല നല്‍കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനക്ക് വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button