Latest NewsNewsWeirdLife StyleFunny & Weird

മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന പക്ഷി ; വൈറലായി വീഡിയോ

മുംബൈ : ജീവികൾ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയിൽ വളരെ വേഗം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കണ്ണിന് കാഴ്ചയില്ലാത്ത കുറുക്കന് വഴികാട്ടിയായ നിൽക്കുന്ന കാലില്ലാത്ത നായയുടെ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ ശ്രദ്ധനേടുകയാണ്. ഒരു പക്ഷി മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

 

നദിയുടെ തീരമാണ് വീഡിയോയുടെ പശ്ചാത്തലം. കല്ലിന് മുകളിൽ ഒരു പക്ഷി ഇരിക്കുന്നത് കാണാം. തൊട്ട് താഴെ വെള്ളത്തിൽ മത്സ്യങ്ങൾ പക്ഷിയുടെ അടുത്ത് നിൽക്കുകയാണ്. പക്ഷി നൽകുന്ന ഭക്ഷണങ്ങൾ ആവേശത്തോടെ വാങ്ങിക്കഴിക്കുന്ന മത്സ്യങ്ങളേയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button