Latest NewsNewsSportsTennis

ഖത്തർ ഓപ്പൺ; ഫെഡററും തീമും പുറത്ത്

ഖത്തർ ഓപ്പണിൽ റോജർ ഫെഡററും ഡൊമിനിക് തീമും പുറത്ത്. ക്വാർട്ടറിൽ ഫെഡററെ നിക്കോളോസ് ബസിലാഷ്വിലിയും ഡൊമിനിക് തീമിനെ ബൗതീസ്ത അഗസ്റ്റയുമാണ് അട്ടിമറിച്ചത്. പരിക്ക് ഭേദമായി കളിക്കാനിറങ്ങിയ സ്വിസ്സ് താരത്തെ നിക്കോളാസ് ബസിലാഷ്വിലി 6-3, 1-6, 5-7 എന്ന സ്കോറിനാണ് തോൽപിച്ചത്. ആദ്യ സെറ്റ് 6-3ന് അനായാസം നേടിയ ഫെഡററെ രണ്ടാം സെറ്റിൽ ജോർജിയൻ താരം നിക്കോളോസ് ബസിലാഷ്വിലി 6-1ന് തീർത്തും നിഷ്പ്രഭമാക്കി.

എന്നാൽ മൂന്നാം സെറ്റിൽ ഫെഡറർ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ടൈ ബ്രേക്കറിലേക്ക് നീങ്ങിയ സെറ്റും മത്സരവും നിക്കോളോസ് സ്വന്തമാക്കി. അതേസമയം, ആദ്യ ക്വാർട്ടറിൽ ടൂർണമെന്റിലെ ഒന്നാം സീഡ് ഡൊമിനിക് തീമും അട്ടിമറിക്കപ്പെട്ടു. അഞ്ചാം സീഡ് സ്പെയിനിന്റെ ബൗതീസ്ത അഗസ്റ്റാണ് 7-6, 6-2, 6-4 എന്ന സ്കോറിന് മത്സരം സ്വന്തമാക്കിയത്.

shortlink

Post Your Comments


Back to top button