Latest NewsNewsSportsTennis

ദുബായ് എടിപി ടൂർണമെന്റിൽ നിന്നും ഫെഡറർ പിന്മാറി

അടുത്താഴ്ച ആരംഭിക്കുന്ന ദുബായ് എടിപി ടൂർണമെന്റിൽ നിന്നും ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പിന്മാറി. പരിശീലനത്തിന് കൂടുതൽ സമയം ആവശ്യമായതിനാലാണ് മത്സരത്തിൽ നിന്നും ഫെഡറർ പിന്മാറിയത്. 39കാരനായ ഫെഡറർ 13 മാസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തർ ഓപ്പണിൽ മത്സരിച്ചിരുന്നു. എന്നാൽ ക്വാർട്ടറിൽ താരം പുറത്തായി. നിക്കോളാസ് ബസിലാഷ്വിലി 6-3, 1-6, 5-7 എന്ന സ്കോറിനാണ് ഫെഡറെ തോൽപിച്ചത്. ആദ്യ സെറ്റ് 6-3ന് അനായാസം നേടിയ ഫെഡററെ രണ്ടാം സെറ്റിൽ ജോർജിയൻ താരം നിക്കോളോസ് ബസിലാഷ്വിലി 6-1ന് തീർത്തും നിഷ്പ്രഭമാക്കി.

എന്നാൽ മൂന്നാം സെറ്റിൽ ഫെഡറർ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ടൈ ബ്രേക്കറിലേക്ക് നീങ്ങിയ സെറ്റും മത്സരവും നിക്കോളോസ് സ്വന്തമാക്കി. ഈ തോൽവി വലിയ ആഘാതമാണ് ഫെഡറർക്ക് സമ്മാനിച്ചത്. 13 മാസങ്ങൾക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മത്സരശേഷം താരം പറഞ്ഞു.

shortlink

Post Your Comments


Back to top button