KeralaLatest NewsNewsIndia

ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് ബോധപൂർവ്വം; മുതലക്കണ്ണീരിന് വിലയില്ലെന്ന് ഇ. ശ്രീധരൻ

ശബരിമല കേസ്; കടകംപള്ളി സുരേന്ദ്രനെതിരെ ഇ ശ്രീധരൻ

പാലക്കാട്: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി മെട്രോമാൻ ഇ. ശ്രീധരൻ. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും എല്ലാം കഴിഞ്ഞ് ദുഃഖിച്ചിട്ട് കാര്യമില്ലെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു. ബോധപൂർവമാണ് ശബരിമലയിൽ ആളുകളെ കയറ്റിയത്. എത്രയോ ഭക്തരുടെ വികാരമാണ് ഇതിലൂടെ വ്രണപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുകൊണ്ടാണ് ഇ. ശ്രീധരന്‍റെ പ്രതികരണം.

Also Read:യുവന്റസിന്റെ തോൽവിക്ക് റൊണാൾഡോയെ പഴി പറയേണ്ട: ബ്രൂണൊ ഫെർണാണ്ടസ്

അതേസമയം, ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പെട്ടെന്ന് അധികാരത്തില്‍ എത്തിയത് പോലെ ഇവിടെ ബി.ജെ.പിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. എല്‍.ഡി.എഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ശ്രീധരന്‍ കൂട്ടിച്ചേർത്തു.

ഇ. ശ്രീധരന് പിന്നാലെ മുതിർന്ന ബിജെപി നേതാക്കളെല്ലാം കടകംപള്ളിയുടെ ഖേദപ്രകടനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കടകംപള്ളിയുടെ പ്രതികരണം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button