Latest NewsNewsIndia

റോപാക്സിനു ശേഷം സാഗർമാല, ഇനിയുള്ളത് ഭാരത് മാല റോഡ് പദ്ധതി; പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികൾ ഓരോന്നായി ലക്ഷ്യം കാണുന്നു

40 വർഷത്തിന് മുൻപ് ഇന്ത്യയിൽ സംഭവിക്കേണ്ട വികസനമാണ് നരേന്ദ്ര മോദി സർക്കാർ വന്നശേഷം സംഭവിക്കുന്നത്

40 വർഷത്തിന് മുൻപ് ഇന്ത്യയിൽ സംഭവിക്കേണ്ട പുരോഗമനമാണ് നരേന്ദ്ര മോദി സർക്കാർ വന്നതിനു ശേഷം സംഭവിച്ച് കൊണ്ടിരിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ നവംബർ എട്ടിന് ഗുജറാത്തിൽ ആരംഭിച്ച ‘റോ-പാക്സ്’ ബോട്ടിംഗ് സർവീസ് മികച്ച രീതിയിൽ മുൻപോട്ട് പോകുന്നു. ബാവ്നഗർ മുതൽ ബൂറച്ച് വരെ റോഡ്മാർഗം 350 കിലോമീറ്ററാണുള്ളത്. എന്നാൽ, വെറും 32 കിലോമീറ്റർ ദൂരത്തിൽ കടൽ മാർഗം ഇവിടെയ്ക്ക് യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കിയത് മോദി സർക്കാർ ആണ്. റോ-പാക്സ് സംവിധാനം പ്രാവർത്തികമായതോടെ, നിരവധി ആളുകൾക്കാണ് ഇത് സഹായകമായത്. ഇതിൻ്റെ തുടർച്ചയാണ് സാഗർമാല പദ്ധതി.

Also Read:മറ്റൊരാളുടെ അക്കൗണ്ടിൽ സിനിമ കാണുന്നവർക്ക് മുട്ടൻ പണിയുമായി നെറ്റ്ഫ്ലിക്സ്

സാങ്കേതികമായി മുന്നേറുന്ന ‘റോ-പാക്സ്’ ഫെറി സർവീസിൻ്റെ പ്രവർത്തനത്തിൽ നിന്നും പാഠമുൾക്കൊണ്ട് ‘സാഗർമാല’ പദ്ധതി മികച്ച വിജയമാക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. ഗുജറാത്ത് തുറമുഖത്തെ കൊൽക്കത്ത തുറമുഖവുമായി ബന്ധിപ്പിക്കുന്ന “സാഗർമാല പദ്ധതി”യുടെ പ്രാധാന്യം ആരും പറയാതെ തന്നെ രാജ്യത്തെ ജനങ്ങൾക്കറിയാം. അവർക്ക് മുന്നിൽ റോ-പാക്സ് ഒരു തെളിവാണ്. സാഗർമാല പദ്ധതി സഫലമായി കാണാനാണ് എല്ലാ തീരദേശ സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നത്. ഇതുകൂടാതെ. ‘ഭാരത് മാല റോഡ് ലിങ്ക് പ്രോജക്’ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു സ്വപ്ന പദ്ധതിയാണ്.

തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയെ കൂടുതല്‍ ശക്തിപ്പെടുത്തുക, ഹരിത തുറമുഖ സംരംഭത്തെ പിന്തുണയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കാര്യക്ഷമമായ തുറമുഖങ്ങള്‍ ഇന്ത്യക്ക് ആത്മനിര്‍ഭര്‍ വ്യാപാരത്തിനും ചരക്കു ഗതാഗതത്തിനുമുള്ള ആഗോള കേന്ദ്രങ്ങളെയാണു സംഭാവന ചെയ്യുന്നത്. 20 കോടി രൂപ ചെലവില്‍ ഗ്രിഡുമായി ബന്ധിപ്പിച്ച 5 മെഗാവാട്ട് ഭൂഗര്‍ഭ അധിഷ്ഠിത സൗരോര്‍ജ്ജ നിലയം വിഒസി തുറമുഖം ഏറ്റെടുത്തിരിക്കുകയാണ്. 140 കിലോവാട്ട് സൗരോര്‍ജ്ജ പദ്ധതി പുരോഗമിക്കുന്നു. ഊര്‍ജ്ജ ആത്മനിര്‍ഭാരതത്തിന്റെ ഉദാഹരണമാണിതെല്ലാം.

Also Read:പിണറായി സർക്കാരിന്റെ ചൊ​ൽ​പ്പ​ടി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർക്ക് മാ​ത്ര​മേ അം​ഗീ​കാ​ര​മുള്ളു ; സലിം കുമാർ

തുറമുഖ കേന്ദ്രീകൃത വികസനത്തിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത സാഗർമാല പദ്ധതിയിലൂടെ വ്യക്തമായി കാണാനാകും. 2015-2035 കാലയളവില്‍ മൊത്തം ആറ് ലക്ഷം കോടി രൂപ ചെലവില്‍ 575 പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നത്. തുറമുഖ നവീകരണം, പുതിയ തുറമുഖ വികസനം, തുറമുഖ പരസ്പര ബന്ധം മെച്ചപ്പെടുത്തല്‍, തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായവല്‍ക്കരണം, തീരദേശ വികസനം, തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. കോരമ്പള്ളം പാലത്തിന്റെയും റെയില്‍ മേല്‍പ്പാലത്തിന്റെയും 8 പാതകളും സാഗർമാല പദ്ധതിപ്രകാരം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. തുറമുഖത്തേക്കും പുറത്തേക്കും തടസ്സമില്ലാത്തതും ഗതാഗതക്കുരുക്കില്ലാത്തതുമായ ഗതാഗതം സാധ്യമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് ചരക്കു ട്രക്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ഓരോ വ്യക്തിക്കും അന്തസ്സ് ഉറപ്പാക്കുകയാണ് വികസനത്തിന്റെ കാതല്‍. വർഷങ്ങൾക്ക് മുൻപ് തന്നെ ആരംഭിക്കേണ്ട, നടപ്പിലാക്കേണ്ടിയിരുന്ന പധതികളായിരുന്നു ഇതെല്ലാം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ സാമ്പത്തിക സ്ഥിതിയിൽ ഇന്ത്യയ്ക്ക് ചൈനയെ എന്നേ മറികടക്കാമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button