Latest NewsNewsIndia

‘ചെരുപ്പ് കൊണ്ട് എന്നെ അടിച്ചു, ദേഷ്യപ്പെട്ടപ്പോൾ മോതിരം കൊണ്ട് സ്വയം മൂക്കിന് ഇടിച്ചു’; യുവതിക്കെതിരെ സൊമാറ്റോ ബോയ്

ഡെലിവറി ബോയ് ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റ്; യുവതി മോതിരം കൊണ്ട് സ്വയം മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് യുവാവ്

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത യുവതിയുടെ മൂക്കിനിടിച്ച് യുവാവ് ചോര വരുത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. യുവതിയെ താൻ ആക്രമിച്ചിട്ടില്ലെന്നും യുവതി തന്നെയാണ് സ്വന്തം മൂക്കിനിടിച്ചതെന്നും അറസ്റ്റിലായ കാമരാജ് പറയുന്നു. തന്നെ അധിക്ഷേപിക്കുകയും ചെരുപ്പ് കൊണ്ട് തല്ലുകയും ചെയ്തപ്പോഴാണ് താൻ ദേഷ്യപ്പെട്ടതെന്ന് യുവാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:ചോദ്യം ഇഷ്ടപ്പെട്ടില്ല ; മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് അഖിലേഷ് യാദവിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍

‘പറഞ്ഞ സമയത്തിനേക്കാൾ താമസിച്ചാണ് ഓർഡറുമായി യുവതിയുടെ അടുത്തെത്തിയത്. ലേറ്റ് ആയതിനാൽ യുവതി ആദ്യം തന്നെ ദേഷ്യപ്പെട്ടു. ട്രാഫിക് ബ്ളോക്കിൽ പെട്ട് ലേറ്റായതാണെന്ന് പറഞ്ഞിട്ടും അവർ ഉൾക്കൊള്ളാൻ തയ്യാറായില്ല. ക്ഷമാപണം പറയാനൊരുങ്ങിയപ്പോൾ അവർ തെറി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് അവരുടെ ചെരുപ്പ് ഊരി എന്നെ അടിച്ചു. ഇതോടെ, എൻ്റെ ക്ഷമ നശിച്ചു. ഞാൻ തിരിച്ചും ചൂടായി. അപ്പോൾ യുവതി സ്വന്തം മോതിരം കൊണ്ട് മൂക്കിനിടിച്ച് ചോര വരുത്തുകയായിരുന്നു.’- യുവാവിനെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.

ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് യുവാവ് തന്നെ ആക്രമിച്ചതെന്നായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റായ ഹിതേഷ ചന്ദ്രാന പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ യുവതിയോട് ഖേദം പ്രകടിപ്പിച്ച സൊമാറ്റോ അധികൃതർ എല്ലാ പിന്തുണയും നൽകുമെന്നും ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button