Latest NewsIndiaNews

ഖുറാനിലെ 26 വരികൾ നീക്കം ചെയ്യണം; സുപ്രീം കോടതിയെ സമീപിച്ച റിസ്‌വിയുടെ തല വെട്ടാൻ ആഹ്വാനം ചെയ്ത് ഹസ്നെന്‍ ജാഫ്രി

ഖുറാനിൽ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന വരികളുണ്ടെന്നും ഇവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വിക്കെതിരെ മതപണ്ഡിതൻ. സയ്യിദ് വസീമിനെ വധിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്ലാമിക സംഘടനയായ ഷിയാന്‍-ഹൈദര്‍-ഇ-കാരാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ദേശീയ പ്രസഡിന്റും മതപണ്ഡിതനുമായി ഹസ്നെന്‍ ജാഫ്രി ഡംപി.

റിസ്‌വിയുടെ തല വെട്ടുന്നവർക്ക് 20,000 രൂപ പ്രതിഫലമായി നൽകുമെന്നാണ് ഡംപി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് സയ്യിദ് വസീമിന് വധഭീഷണി പുറപ്പെടുവിക്കുന്ന ഒരു വീഡിയോ ഡംപി പുറത്തുവിട്ടതായും ഖുറാനെതിരെ സമര്‍പ്പിച്ച ഹര്‍ജിയെ അപലപിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:ഒന്നിൽ പിഴച്ചാൽ മൂന്നിൽ പിടിക്കാം; കോന്നി പിടിക്കാൻ സുരേന്ദ്രൻ, തന്ത്രമൊരുക്കി ബി.ജെ.പി

ഖുറാനെ അവഹേളിച്ചതിന് വസീമിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് ഷിയ പുരോഹിതന്‍ ഡംപി പറഞ്ഞു. ഖുറാനെക്കുറിച്ച് മോശമായി സംസാരിച്ച്‌ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച റിസ്‌വിക്കെതിരെ നടപടിയെടുക്കണമെന്നാണ് ജാഫ്രിയുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് ഖുറാനിലെ 26 വരികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വസീം റിസ്‌വി സുപ്രീം കോടതിയെ സമീപിച്ചത്. വിശുദ്ധ ഖുറാനിലെ ഈ വരികൾ തീവ്രവാദം, അക്രമം, ജിഹാദ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ‘മുഹമ്മദ് നബിയ്ക്ക് ശേഷം ആദ്യ ഖലീഫയായ ഹസ്രത്ത് അബു ബക്ക്ര്‍, രണ്ടാം ഖലീഫയായ ഹസ്രത്ത് ഉമര്‍, മൂന്നാം ഖലീഫയായ ഹസ്രത്ത് ഉസ്മാന്‍ എന്നിവരാണ് മുഹമ്മദ് നബിയുടെ വചനങ്ങളെ അടിസ്ഥാനമാക്കി ഖുറാന്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതാണ് പിന്നീട് തലമുറയില്‍ നിന്നും തലമുറയിലേക്ക് പകര്‍ന്നത്,’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button