KeralaLatest NewsNews

ആണധികാരബോധത്തിന്റെ അഡ്വർടൈസ്മെന്റുമായി എംബി രാജേഷും മുഹ്‌സിനും; ഇതൊക്കെ കമ്മ്യൂണിസ്റ്റ്‌കാർക്ക് ചേർന്നതാണോ സഖാവെ?

സാൻ

കമ്മ്യൂണിസം ലോകം മുഴുവൻ പരന്നു കിടക്കുന്ന ഒരാശയമാണ്. തുല്യത തന്നെയാണ് അതിന്റെ ഏറ്റവും നല്ല ഘടകം. ആ തുല്യത ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോഴും ലോകഭൂപാടത്തിൽ പലയിടങ്ങളും ചുവന്നിരിക്കാൻ കാരണം. പക്ഷെ കാലത്തിനനുസരിച്ചു മാറുമ്പോൾ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിൽ നിന്ന് പലപ്പോഴും കമ്മ്യൂണിസം വ്യതിചലിച്ചല്ലേ സഞ്ചരിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

പുരുഷധിപത്യത്തിനെതിനെതിരെ ഘോരഘോരം സംസാരിക്കുന്നവരാണ് പല നേതാക്കളും, സമത്വ സുന്ദരമായ ഒരു ലോകത്തെ കുറിച്ച് വാചാലരാകുന്നവരുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇലക്ഷൻ ക്യാമ്പയിങ്ങിയിൽ എം ബി രാജേഷ് നെ സവർണ്ണ മേധാവിത്വത്തിന്റെ സകല ഉത്പന്നങ്ങളും കൊടുത്തുകൊണ്ട് രംഗത്തേക്കിറക്കിയത്. മുണ്ട് മടക്കിക്കുത്തിയാൽ ആണത്തവും അധികാരബോധവും സടകുടഞ്ഞെഴുന്നേൽക്കുമെന്ന് എങ്ങനെയാണ് മുഹ്‌സിനിലൂടെ നിങ്ങൾ പറയാൻ ശ്രമിക്കുന്നത്.

ഞങ്ങൾക്ക് വേണ്ടത് നിങ്ങളെയായിരിക്കാം സഖാക്കളെ. പക്ഷെ ഞങ്ങൾക്ക് വേണ്ടാത്തതൊക്കെയും നിങ്ങളിൽ ഉണ്ടല്ലോ എന്നതാണ് മാറ്റം അനിവാര്യമായി തോന്നുന്ന ഒരു പൗരനെന്ന നിലയിൽ എനിക്ക് പറയാനുള്ളത്.

Also Read:15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനം

കാര്യം സ്റ്റൈൽ വച്ച് നോക്കുമ്പോൾ നിങ്ങളൊക്കെ തന്നെ തള്ളിപ്പറഞ്ഞ, വിമർശിച്ച മോഹൻലാൽ മാടമ്പി സിനിമകളുടെ സ്ഥിരം കുത്തകയാണ് ഈ മടക്കിക്കുതലും സ്ലോ മോഷൻ നടത്തവും സ്ട്രാപ്പുള്ള ചെരിപ്പുമൊക്കെ, പക്ഷെ അതൊക്കെ ഏറ്റെടുക്കുന്ന ഒരു ജനതയല്ല ഈ കാലഘട്ടത്തിലേക്ക്. വേർതിരിവുകളും അധികാരബോധങ്ങളുമെല്ലാം മായ്ക്കാൻ വേണ്ടിയാണ് ഇവിടെ പലമമുഷ്യരും രാപ്പകളിലാതെ സമരങ്ങൾ ചെയ്തിട്ടുള്ളത് അവരും അക്ഷരാർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാർ തന്നെയായിരുന്നു. അവരുടച്ച ബിംബങ്ങളെ നിങ്ങൾ വീണ്ടുമെടുത്തു പ്രതിഷ്ടിക്കാതിരിക്കുക. ഇവിടെ വീണ്ടും സവർണ്ണ മേധാവിത്തവും അതിന്റെ ബിംബങ്ങളും പ്രൊമോട്ട് ചെയ്യാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button