NattuvarthaLatest NewsNews

പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

വർക്കല : പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വർക്കലയിലെ തുണിക്കടകളിൽ തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പോരേടം മിഥിൽരാജ് മൻസിലിൽ മിഥിൽ രാജിനെയാണ് (32) വർക്കല പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വർക്കലയിലെ മനാഫ്,ഷാ വെഡിംഗ് പാലസ് തുടങ്ങിയ തുണിക്കടകളിൽ വസ്ത്രങ്ങൾ വാങ്ങിയശേഷം എ.ടി.എം കാർഡിൽ പണമില്ലെന്നും വർക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും പണം പിന്നെ നൽകാമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മുങ്ങുകയായിരുന്നു ഇയാൾ. കട ഉടമകളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

വർക്കല സി.ഐ ദിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ സേതുകുമാർ,എ.എസ്.ഐ രാധാകൃഷ്ണൻ,പൊലീസുകാരായ ലാൽ, ഫാറൂക്ക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മിഥിൽ രാജിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button