NattuvarthaLatest NewsNews

ഡ്രൈവറെ മർദ്ദിച്ച് വാഹനം കവർന്ന സംഭവം; പ്രതി പിടിയിൽ

ആര്യനാട്; ഡ്രൈവറെ മർദിച്ച ശേഷം ഓട്ടോറിക്ഷ കവർന്ന സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. പേരൂർക്കട വഴയില രാധാകൃഷ്ണ ലൈൻ കുന്നുവിള വീട്ടിൽ നിന്നും പേരൂർക്കട ഇന്ദിര നഗറിൽ വാടകയ്ക്ക് താമസം ചന്തു എന്ന ശ്രീജിത്തി (36) നെ ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളനാട് കമ്പനിമുക്കിലെ ഓട്ടോ ഡ്രൈവർ ചാങ്ങ തടത്തരികത്ത് ലക്ഷം വീട്ടിൽ മണിയൻ എന്ന സാംകുട്ടി (65) ക്ക് ആണ് ആക്രമണമേറ്റത്. കഴിഞ്ഞ 9 ന് ഉച്ചയ്ക്ക് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. വെള്ളനാട് വെള്ളൂർപാറയിൽ നിന്നും ഓട്ടോയിൽ കയറിയ യുവാവ് കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പരീക്ഷയ്ക്ക് പോകണമെന്ന് ഡ്രൈവറെ അറിയിക്കുകയുണ്ടായി . പോകുന്ന വഴി കാട്ടാക്കട മൊളിയൂരിൽ പോകണമെന്ന് ആവശ്യപ്പെട്ടു.

ഇവിടെ എത്തിയപ്പോൾ കാറിൽ കാത്തു നിന്ന അറസ്റ്റിലായ ശ്രീജിത് ഉൾപ്പെടെയുള്ള അഞ്ച് പേരും സവാരി വിളിച്ച ആളും ചേർന്ന് സാംകുട്ടിയെ ആക്രമിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒടുവിൽ സാംകുട്ടിയെ മർദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച് ശേഷം ഓട്ടോറിക്ഷ ഇവർ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു, ആര്യനാട് എസ്ഐ ബി.രമേശൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് പ്രതികളിൽ ഒരാളെ പിടികൂടിയിരിക്കുന്നത്. മറ്റുള്ളവർക്കായി അന്വേഷണം പൊലീസ് ഉൗർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button