KeralaLatest NewsNews

ഗുരുകാരണവന്മാരേ, കളരിപരമ്പര ദൈവങ്ങളേ, നേമം പിടിച്ചെടുക്കാന്‍ കെ. മുരളീധരന്‍ അങ്കത്തിനു പുറപ്പെടുകയാണ്, അനുഗ്രഹിക്കണേ

വൈറലായി ജയശങ്കറിന്റെ പോസ്റ്റ്

തിരുവനന്തപുരം: സസ്‌പെന്‍സുകള്‍ക്ക് എല്ലാം വിരാമമിട്ട് നേമം മണ്ഡലത്തില്‍ കെ. മുരളീധരന്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളു. ഈ സാഹചര്യത്തിലാണ്  കെ. മുരളീധരന്റെ മത്സരത്തെക്കുറിച്ച് രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകനായ എ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Read Also : ഈ പാര്‍ട്ടിയുടെ പേര് അവസാനം ‘തെണ്ടി- തെണ്ടി’യെന്നാവും; പരിഹാസവുമായി മുന്‍ മന്ത്രി ടിഎച്ച്‌ മുസ്തഫ

‘1982 ല്‍ കരുണാകരന്‍ അങ്കം വെട്ടി ജയിച്ച മണ്ഡലമാണ് നേമം. നാലു പതിറ്റാണ്ടിനിപ്പുറം അതേ നേമം തിരിച്ചു പിടിച്ചു മൂവര്‍ണ്ണക്കൊടി പാറിക്കാന്‍ മുരളിയല്ലാതെ മറ്റാരുമില്ല, കോണ്‍ഗ്രസില്‍’- ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നേമത്ത് അങ്കം കുറിക്കാന്‍ കണ്ണോത്ത് മുരളീധരന്‍!

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മുട്ടുകുത്തിച്ച, വടകരയില്‍ പി. ജയരാജനെ മലര്‍ത്തിയടിച്ച മുരളീധരന്‍ മുട്ടുവിറയ്ക്കാതെ കാലിടറാതെ ഇനി നേമത്തേക്കാണ്.

1982 ല്‍ കരുണാകരന്‍ അങ്കം വെട്ടി ജയിച്ച മണ്ഡലമാണ് നേമം. നാലു പതിറ്റാണ്ടിനിപ്പുറം അതേ നേമം തിരിച്ചു പിടിച്ചു മൂവര്‍ണ്ണക്കൊടി പാറിക്കാന്‍ മുരളിയല്ലാതെ മറ്റാരുമില്ല, കോണ്‍ഗ്രസില്‍. കണ്ണോത്ത് കളരിയില്‍ കച്ചകെട്ടി അടവ് പതിനെട്ടും പഠിച്ച അങ്കച്ചേകവനാണ് മുരളീധരന്‍.

അച്ഛനോളം വരില്ല, എങ്കിലും എന്തിനും പോന്ന പോരാളിയാണ്.

ഗുരുകാരണവന്മാരേ, കളരിപരമ്പര ദൈവങ്ങളേ, കണ്ണോത്ത് മുരളീധരന്‍ അങ്കത്തിനു പുറപ്പെടുകയാണ്, അനുഗ്രഹിക്കണേ. നേരങ്കം വെട്ടി ജയിച്ചു തറവാട്ടിന്റെ മാനം കാക്കാന്‍ തുണ നില്‍ക്കണേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button