KeralaLatest NewsNews

‘കഴിവ് തെളിയിച്ച, വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ ബി.ജെ.പിയില്‍ മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത’

കേരളത്തില്‍ അലയടിക്കുന്നത് യു.ഡി.എഫ്-എല്‍.ഡി.എഫ് വിരുദ്ധവികാരം

തിരുവനന്തപുരം: സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേമത്തെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ബി.ജെ.പിയെ അനുകൂലിച്ചു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.

Read Also : സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി

‘കഴിവ് തെളിയിച്ച, വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ ബിജെപിയില്‍ മത്സരിക്കുന്നു എന്നതാണ് സവിശേഷത. എല്‍.ഡി.എഫിനും, യുഡിഎഫിനുമെതിരായ ജനവികാരം ഇന്ന് കേരളത്തില്‍ തിളച്ച് മറിയുകയാണ്. ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും അനുകൂലമായി പരിവര്‍ത്തനത്തിന്റെ കാറ്റ് വിശിയടിക്കുന്നുണ്ട്. ബി.ജെ.പിക്ക് വിജയക്കൊടി പാറിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട, പ്രമുഖരായ, പൊതുരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുണ്ട്. സമൂഹത്തിന്റെ പ്രാതിനിധ്യ സ്വഭാവം ഈ 115 സ്ഥാനാര്‍ത്ഥികളിലൂടെ വ്യക്തമായിരിക്കുന്നു’- കുമ്മനം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button