KeralaLatest NewsNews

ഫിറോസ് കുന്നംപറമ്പിലിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും പരിഗണിച്ചേക്കുമെന്ന് സൂചന

മലപ്പുറം: തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഫിറോസ് ഔട്ട്. എന്നാല്‍ തവനൂരില്‍ ഫിറോസിനെ വീണ്ടും പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ തവനൂരിലേക്ക് പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മത്സരിപ്പിക്കാന്‍ ധാരണയായി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Read Also : ‘ഞാൻ ലജ്ജിക്കുന്നു’: ഹിന്ദു ദേശീയവാദത്തില്‍ ബിജെപിയെ പിന്തളളാനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍

നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് തവനൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. റിയാസ് മുക്കോളിയെ വെട്ടി ഫിറോസിനെ കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button