Latest NewsNewsInternational

ജനിക്കാൻ പോകുന്ന മകൾക്ക് വേണ്ടി; മേഗൻ മാർക്കിൾ കരുതി വെച്ച വിലയേറിയ സമ്മാനം ഇതാണ്

തന്റെ മകൾക്കായി കരുതി വെച്ചിരിക്കുന്ന വിലയേറിയ സമ്മാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് മേഗൻ

വാഷിംഗ്ടൺ: മേഗൻ മാർക്കിൾ ബക്കിംഗ്ഹാം കൊട്ടാരത്തിനെതിരെ ഓപ്ര വിൻഫ്രെയുമായി നടത്തിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഇന്ന് ലോകം. കൊട്ടാരത്തിൽ നിന്നും വംശീയ അധിക്ഷേപം നേരിട്ടുവെന്നതുൾപ്പെടെ താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിയതിനൊപ്പം സന്തോഷകരമായ മറ്റൊരു വാർത്തയും അഭിമുഖത്തിൽ മേഗൻ പങ്കുവെച്ചിരുന്നു. താൻ വീണ്ടും അമ്മയാകാൻ പോകുന്നുവെന്നും ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്നുമായിരുന്നു ആ വെളിപ്പെടുത്തൽ.

തന്റെ മകൾക്കായി കരുതി വെച്ചിരിക്കുന്ന വിലയേറിയ ഒരു സമ്മാനത്തെ കുറിച്ചും മേഗൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിലയേറിയ ഒരു വാച്ചാണ് മകൾക്കായി അമ്മ കരുതി വെച്ചിരിക്കുന്ന സമ്മാനം. കാർട്ടിയഫിന്റെ ഒരും ഫ്രഞ്ച് ടാങ്ക് വാച്ചാണ് അടുത്ത തലമുറയ്ക്കായി മേഗൻ സൂക്ഷിച്ചിരിക്കുന്നത്.

Read Also: അഭ്യൂഹങ്ങൾക്ക് വിരാമം; ജസ്പ്രീത് ബൂമ്ര വിവാഹിതനായി; ആശംസകളോടെ ആരാധക ലോകം

2015 ലാണ് മേഗൻ ഈ വാച്ച് വാങ്ങുന്നത്. ഒരിക്കൽ ഈ വാച്ച് തന്റെ മകൾക്ക് നൽകുമെന്നും അത് തങ്ങൾ തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ സൂചനയാണെന്നുമായിരുന്നു അന്ന് മേഗന്റെ പ്രതികരണം. ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് മുൻപായിരുന്നു മേഗൻ ഈ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്.

ഒരു മകൻ പിറന്നു, ഇനി മകളും തങ്ങൾക്ക് മറ്റെന്താണ് വേണ്ടതെന്നായിരുന്നു മകളുടെ വരവിനെ കുറിച്ചുള്ള ഹാരി രാജകുമാരന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button