COVID 19USALatest NewsNewsInternational

അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 3 കോടിയും കടന്ന് മുന്നോട്ട് കുതിക്കുന്നു

ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.47 ലക്ഷം പേരാണ് യുഎസിൽ കൊറോണ വൈറസ് രോഗ ബാധ മൂലം മരിച്ചത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു.

ഇന്ത്യയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിന കേസുകൾ ഉയരുകയാണ്. കഴിഞ്ഞദിവസം 26,000ത്തിലധികം പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നു. നിലവിൽ 2.16 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഒരു കോടി പത്ത് ലക്ഷം പേർ രോഗമുക്തരായി. 1.58 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി കടന്നു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 26.64 ലക്ഷം പേർ കോവിഡ് മരിച്ചു. ഒൻപതുകോടി അറുപത്തിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി. രണ്ട് കോടിയിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button