Latest NewsNewsInternational

അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിൽ വെടിവെപ്പ്; എട്ടു പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. അത്‌ലാന്റയിലേയും ജോർജ്ജിയയിലെയും മസാജ് പാർലറുകളിലാണ് ആക്രമണം ഉണ്ടായത്.

ആക്‌വർത്ത് നഗരത്തിന് സമീപമുള്ള യങ്‌സ് ഏഷ്യൻ മസാജ് പാർലർ, അത്‌ലാന്റയിലുള്ള ഗോൾഡ് മസാജ് സ്പാ, അരോമ തെറാപ്പി സ്പാ, എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ നാലു പേർ സ്ത്രീകളാണ്. ഇവരെല്ലാം ഏഷ്യൻ വംശജരാണെന്നാണ് വിവരം.

Read Also: ഉമ്മന്‍ ചാണ്ടിയുടെ കൈയിലുളളത് ആകെ ആയിരം രൂപ, സ്വന്തമായി വാഹനമില്ല; രമേശ് ചെന്നിത്തല കുറച്ചു കൂടി പണക്കാരൻ

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. 21 കാരനായ റോബർട്ട് ആറോൺ ലോംഗ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാളാണോ അക്രമം നടത്തിയതെന്ന വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button