KeralaLatest NewsNews

അയ്യപ്പനെ അവഹേളിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് മറുപടി; അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന പ്രസംഗം സ്വരാജിന് വിനയാകുമോ?

വികസന പദ്ധതികള്‍ ഉയര്‍ത്തിയാണ് എല്‍.ഡി.എഫിന്റെ പ്രചാരണം. സ്വരാജിന്റെ മികച്ച പ്രതിച്ഛായ രണ്ടാം വിജയം ഉറപ്പാക്കുമെന്ന് എല്‍.ഡി.എഫ് വിലയിരുത്തുന്നു.

കൊച്ചി: തൃപ്പുണ്ണിത്തുറയില്‍ വീണ്ടും വാശിയേറിയ മത്സരത്തിനൊരുങ്ങി കെ ബാബുവും-എം സ്വരാജും. എന്നാൽ കഴിഞ്ഞ തവണ ബാബുവിനെ തടഞ്ഞ് സ്വരാജ് സീറ്റ് സ്വന്തമാക്കി. ഇത്തവണ പിടിച്ചെടുക്കുമെന്ന് ബാബു പറയുന്നു. അതിന് ആയുധങ്ങള്‍ രാകി മിനുക്കുന്നു. മണ്ഡലത്തിന്റെ ഹൈന്ദവ സ്വഭാവവും പരമാവധി മുതലാക്കാനാണ് നീക്കം. ഇതിന് വേണ്ടി ശബരിമലയും. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം.സ്വരാജ് എംഎല്‍എയുടെ പ്രസംഗം പ്രചാരണായുധമാക്കി യുഡിഎഫും ബിജെപിയും തൃപ്പുണ്ണിത്തുറയില്‍ പ്രചരണം നയിക്കുന്നത്.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി കെ.ബാബുവിനു തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശിധരന്‍ നമ്പൂതിരിയാണു നല്‍കിയത്. ഇവിടെ കെ എസ് രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ ബാബുവിനെ ശബരിമല മേല്‍ശാന്തി പിന്തുണയ്ക്കുന്നത് കോ്ണ്‍ഗ്രസിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്നാണ് സൂചന.

അയ്യപ്പനെ അവഹേളിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിര്‍ന്നതെന്നു ശശിധരന്‍ നമ്പൂതിരി പറഞ്ഞു. ഇതേ പ്രസംഗം തന്നെ സ്വരാജിനെതിരെ മണ്ഡലത്തില്‍ ബിജെപിയും ഉപയോഗപ്പെടുത്തുന്നുണ്ട്. പഴയ വിഡിയോ സമൂഹമാധ്യമങ്ങളില്‍നിന്നു ‘കുത്തിപ്പൊക്കി’ വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചാണ് സ്വരാജിനെതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് മേല്‍ശാന്തിയുടെ ഇടപടെല്‍.

Read Also: നഷ്ടപെട്ട പ്രൗഡി തിരിച്ച് പിടിക്കാനൊരുങ്ങി കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, കല്‍പ്പറ്റയില്‍ ടി സിദ്ധിഖും

തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ചെങ്കിലും ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങി മുന്‍ മന്ത്രി കെ. ബാബു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വരാജിനോട് പരാജയപ്പെട്ടു. ഇക്കുറിയും ബാബു തന്നെ സ്വരാജിനെ നേരിടും. ബിജെപി ഏറ്റവും മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലയിലെ മണ്ഡലം. സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പി.എസ്.സി ചെയര്‍മാനുമായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഇന്ന് ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ലെന്ന് കോടതിയില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടാണ് യു.ഡി.എഫിന്റെ പിടിവള്ളി. വികസന പദ്ധതികള്‍ ഉയര്‍ത്തിയാണ് എല്‍.ഡി.എഫിന്റെ പ്രചാരണം. സ്വരാജിന്റെ മികച്ച പ്രതിച്ഛായ രണ്ടാം വിജയം ഉറപ്പാക്കുമെന്ന് എല്‍.ഡി.എഫ് വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ ഉയര്‍ന്ന വോട്ടാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിനിടെയാണ് ശബരിമലയും ചര്‍ച്ചയാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button