Latest NewsKeralaNews

മോദിജി പറയുന്നത് ചെയ്യുന്നു, ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയോടൊപ്പമാണ് ഞാൻ: വിവേക് ഗോപന്‍

ചെറുപ്പം മുതലേ ബി ജെ പി അനുഭാവിയായിരുന്നുവെന്നും, യുവാക്കളാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടതെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും വിവേക് പറയുന്നു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങള്‍ക്ക് പുത്തൻ വാഗ്‌ധാനങ്ങളുമായി നടൻ വിവേക് ഗോപന്‍. ചവറയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ് അദ്ദേഹം. ഇപ്പോഴിതാ എന്താണ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദ്ധാനമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. മോദിജി പറയുന്നതുപോലെ വികസനം തന്നെയാണ് തന്റെ വാഗ്ദ്ധാനമെന്ന് അദ്ദേഹം പറയുന്നു. മറ്റു പാര്‍ട്ടിക്കാര്‍ അത് വാക്കുകളില്‍ ഒതുക്കുന്നു. മോദിജി പറയുന്നത് ചെയ്യുന്നു. ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിക്കൊപ്പമാണ് ഞാനിപ്പോഴുള്ളത്.

Read Also: ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ മുരളീധരന്‍ എംപി സ്ഥാനം രാജിവെച്ച്‌ മത്സരിക്കട്ടെ : കുമ്മനം രാജശേഖരന്‍

ശരിയായ വിവകസനം എന്താണെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരം ചവറയിലെ ജനങ്ങള്‍ എനിക്ക് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതലേ ബി ജെ പി അനുഭാവിയായിരുന്നുവെന്നും, യുവാക്കളാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടതെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും വിവേക് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button