Latest NewsNewsIndia

ഭീകര സംഘടനയിൽ ചേരാൻ പോയി; നാലു യുവാക്കളെ രക്ഷപ്പെടുത്തി തിരികെ എത്തിച്ച് കശ്മീർ പോലീസ്

ഭീകരതയിൽ ആകൃഷ്ടനായി ഭീകര സംഘടനയിൽ ചേരാൻ പോയ നാലു യുവാക്കളെ രക്ഷപ്പെടുത്തി ജമ്മു കശ്മീർ പോലീസ്

ശ്രീനഗർ: ഭീകരതയിൽ ആകൃഷ്ടനായി ഭീകര സംഘടനയിൽ ചേരാൻ പോയ നാലു യുവാക്കളെ രക്ഷപ്പെടുത്തി ജമ്മു കശ്മീർ പോലീസ്. ബുദ്ഗാം ജില്ലയിലെ ഗന്ദേർബാളിലാണ് സംഭവം. ജീവനോ സ്വത്തിനോ യാതൊരു അപകടവും കൂടാതെ യുവാക്കളെ രക്ഷപ്പെടുത്തിയ പോലീസ് ഇവർക്ക് കൗൺസിലിംഗും നൽകി.

Read Also: 70 രാജ്യങ്ങൾ, 6 കോടി വാക്സിൻ ഡോസുകൾ; കൊവിഡിൽ തകർന്ന ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിതരായി മാതാപിതാക്കളെ ഏൽപ്പിച്ചതായി പോലീസ് അറിയിച്ചു. യുവാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ എത്തിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: 20 കൊല്ലമായി കേരളത്തിൽ ഒരു വ്യവസായവും വന്നിട്ടില്ല. വ്യവസായങ്ങൾക്കായി യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല; ഇ.ശ്രീധരൻ

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പാകിസ്താൻ ഹാൻഡ്‌ലർമാരാണ് യുവാക്കളെ ഭീകര സംഘടനയിൽ ചേരാനായി പ്രേരിപ്പിച്ചത്. ഇതിൽ ആകൃഷ്ടരായ യുവാക്കൾ വീട് ഉപേക്ഷിച്ച് ഭീകര സംഘടനയിലേക്ക് ചേരാൻ വേണ്ടി പുറപ്പെടുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവാക്കളെ രക്ഷിക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button