KeralaNattuvarthaLatest NewsNews

20 കൊല്ലമായി കേരളത്തിൽ ഒരു വ്യവസായവും വന്നിട്ടില്ല. വ്യവസായങ്ങൾക്കായി യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല; ഇ.ശ്രീധരൻ

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതോടെ രാജ്യത്തിന്റെ മുഖഛായ തന്നെ മാറിയെന്നും അതാണ് തന്നെ ബി.ജെ.പിയിലേക്ക് എത്താൻ ആകർഷിച്ചതെന്നും മെട്രോമാൻ ഇ.ശ്രീധരൻ. ‘പാലക്കാട് വലിയ വികസന പദ്ധതികൾ ഒന്നും കാണുന്നില്ല അത് കൊണ്ട് തന്നെ കൃത്യമായ വികസനം കൊണ്ട് വരികയാണ് തന്റെ ലക്ഷ്യം. വികസനം സർക്കാറിൽ നിന്ന് മാത്രമല്ല അല്ലാതെയും മണ്ഡലത്തിൽ കൊണ്ടുവരാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ബാംഗ്ലൂരിനേയും, കോയമ്പത്തൂരിനേയുമാണ് പാലക്കാട് ആശ്രയിക്കുന്നത്, അത് മാറ്റണം. കഴിഞ്ഞ 6 കൊല്ലമായി പണി പൂർത്തിയാവാത്ത കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവും ഉണ്ടാവില്ല’. ഇ. ശ്രീധരൻ പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാലക്കാട് ഇൻഡോർ സ്റ്റേഡിയം കാണുമ്പോൾ ദു:ഖമാണ്. മോയൻസ് സ്കൂൾ ഡിജിറ്റലൈസേഷൻ എങ്ങും എത്താത്തത് ദൗർഭാഗ്യകരം. കഴിഞ്ഞ 20 കൊല്ലമായി കേരളത്തിൽ ഒരു വ്യവസായവും വന്നിട്ടില്ല. വ്യവസായങ്ങൾ കൊണ്ടുവരാൻ യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല. വ്യവസായത്തിന് എല്ലാം സർക്കാർ ചെയ്യണം എന്നില്ല, അന്തരീക്ഷം ഉണ്ടാക്കിയാൽ മതി’. ഇ. ശ്രീധരൻ കൂട്ടിച്ചേർത്തു.

പാലക്കാട് മത്സരിക്കാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും, ഇത്രയും കാലത്തെ സാങ്കേതിക വൈദഗ്ധ്യം കേരളത്തിന്റെ വികസനത്തിന് ഉപയോഗിക്കണം എന്ന് തോന്നിയതുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചതെന്നും ഇ. ശ്രീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button