KeralaLatest NewsNewsIndia

ഇങ്ങനെ വേണം സ്ഥാനാർത്ഥിയായാൽ, ചോദ്യങ്ങൾക്ക് മുൻപിൽ നിവർന്ന് നിന്ന് കൃത്യമായ മറുപടി നൽകണം; വ്യത്യസ്തനായി സന്ദീപ് വചസ്പതി

ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥിയായി സന്ദീപ് വാചസ്പതി

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, സ്ഥാനാർത്ഥികൾ പ്രചരണത്തിൻ്റെ തിരക്കിലാണ്. വീടുകളിൽ കയറിയിറങ്ങിയും കുശലം ചോദിച്ചും കുഞ്ഞുങ്ങളുടെ മൂക്കള പിഴിഞ്ഞും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരുടെ മേളമാണ് ഇനി. വെറും ഷോ ഓഫ്. ഇക്കൂട്ടത്തിൽ വ്യത്യസ്തനാവുകയാണ് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. വോട്ട് തേടിയെത്തുന്ന സ്ഥാനാർത്ഥികളോട് വോട്ടർമാർ ചോദ്യം ചോദിക്കുമ്പോൾ തിരിഞ്ഞോടുകയും ഉരുണ്ടുകളിക്കുകയും ചെയ്യുന്നവർക്കിടയിൽ സന്ദീപ് വാചസ്പതിയെന്ന യുവനേതാവ് വ്യത്യസ്തനാകുന്നത് പ്രചാരണ സ്റ്റൈലി കൊണ്ട് തന്നെയാണ്.

വോട്ട് തേടിയിറങ്ങിയ സ്ഥാനാർത്ഥിയെ കാത്തിരുന്നത് അപ്രതീക്ഷിത മറുപടി. “എന്റെ വോട്ട് നിങ്ങൾക്ക് തരില്ല” മുഖത്ത് നോക്കി വോട്ടർമാർ ഇങ്ങനെ പറയുമ്പോൾ ഏത് വമ്പൻ സ്രാവും ഒന്ന് പതറും. എന്നാൽ, സന്ദീപ് വാചസ്പതി അങ്ങനെ ആയിരുന്നില്ല. ചോദ്യം ചോദിക്കാൻ ആ വോട്ടറെ അനുവദിച്ചു. അയളുടെ ഓരോ ചോദ്യങ്ങൾക്കും കൃത്യവും സ്ഫുടവുമായ മറുപടി നൽകിയിരിക്കുകയാണ് സന്ദീപ്. ഇതുസംബന്ധിച്ച് സന്ദീപ് വാചസ്പതി തന്നെ തൻ്റെ ഫേസ്ബുക്കിൽ അനുഭവവും പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

Also Read:ധർമ്മടത്ത് വോട്ട് ഉണ്ടായിരുന്നുവെങ്കിൽ അത് വാളയാറിലെ അമ്മയ്ക്ക് നൽകും; മത്സരങ്ങൾ പൊരുതുവാൻ കൂടിയുള്ളതെന്ന് ജോയ് മാത്യു

“എന്റെ വോട്ട് നിങ്ങൾക്ക് തരില്ല” എന്ന് സ്ഥാനാർത്ഥിയോട് മുഖത്ത് നോക്കി പറയുന്നവരെ കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ ആലപ്പുഴയിലേക്ക് പോരൂ. ആ നിഷ്കളങ്കമായ ഇടപെടലാണ് എന്റെ ജില്ലയുടെ പ്രത്യേകത. ആരെയും സുഖിപ്പിക്കുന്ന ശീലമൊന്നും ഞങ്ങളുടെ നാട്ടുകാർക്കില്ല. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എന്റെ മുഖത്ത് നോക്കിയും വോട്ട് ചെയ്യില്ല എന്ന് ചിലരൊക്കെ പറഞ്ഞു. അങ്ങനെ പറയാൻ അവർക്ക് വ്യക്തമായ ബോധ്യമുണ്ട്. ആ ബോധ്യം മാറ്റാൻ നമുക്കായാൽ ജീവൻ തന്നും കൂടെ നിൽക്കും. പക്ഷെ അവരുടെ സംശയങ്ങൾ യുക്തി ഭദ്രമായി ദൂരീകരിക്കണം എന്ന് മാത്രം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വഴി കടന്നു പോകുമ്പോഴാണ് ലോറിയിൽ തടി കയറ്റുന്ന 6 അംഗ സംഘത്തെ കണ്ടത്. വണ്ടി നിർത്തി ഇറങ്ങി ചില കാര്യങ്ങൾ സംസാരിച്ചു. അപ്പോഴാണ് തൊഴിലാളിയായ രതീഷ് ചില സംശയങ്ങൾ ഉന്നയിച്ചത്. ബാക്കി കണ്ടു നോക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button