Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളിന് ജർമൻ ടീം മോൺ ഷെംഗ്ലാബാഷ്യനെ ഇരുപാദങ്ങളിലുമായി 4-0 തകർത്തു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ കെവിൻ ഡി ബ്രൂയിൻ, ഗുണ്ടോഗൻ എന്നിവരാണ് സിറ്റിയുടെ ഗോൾ സ്‌കോറർ.

12, 18 മിനിറ്റുകളിൽ നേടിയ ഗോൾ സിറ്റിയുടെ ഇരുപാദങ്ങളിലുമായി 4-0 വിജയത്തോടെ ക്വാർട്ടർ ബർത്തുറപ്പിച്ചു. മാർച്ച് 19 നു ക്വാർട്ടർ ഫൈനലുകളുടെ നറുക്കെടുപ്പ് ആരംഭിക്കും. ഇതുവരെ പിഎസ്ജി, റയൽ മാഡ്രിഡ്, ലിവർപൂൾ, പോർട്ടോ, ബെറൂസിയ ഡോർട്ട്മുണ്ട് മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളാണ് ഇതുവരെ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

shortlink

Related Articles

Post Your Comments


Back to top button